ശാഖാ സെക്രടറിക്ക് അക്രമത്തിൽ പരിക്ക്, പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എൻ എൽ
Feb 13, 2021, 13:00 IST
പടന്നക്കാട്:(www.kasargodvartha.com 13.02.2021)ഐഎൻഎൽ പടന്നക്കാട് ശാഖാ സെക്രടറിക്ക് അക്രമത്തിൽ പരിക്കേറ്റു. ശാനിദ് അപ്പാട്ടില്ലത്തി(30) നാണ് പരിക്കേറ്റത്. യുവാവിനെ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റതായാണ് പ്രാഥമിക വിവരം. പരിക്ക് ഗുരുതരമല്ലെന്നാണ് റിപോർടുകൾ.
ശാനിദിനെ അക്രമിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എൻ എൽ പടന്നക്കാട് ശാഖ യോഗം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ കരുവളം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയെ തോൽപിക്കാൻ പണം നൽകി വോട്ടർമാരെ സ്വാധീനിച്ചും മറ്റും ചിലർ രംഗത്ത് വന്നിരുന്നുവെന്നും എന്നാൽ ശാനിദിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രവർത്തകർ കൃത്യമായി ഇടപെട്ടപ്പോൾ ഇവരുടെ ലക്‌ഷ്യം ഫലം കണ്ടില്ലെന്നും ഇതിൽ അസഹിഷ്ണുതയുള്ള ആളുകളാണ് ശാനിദിനെ അക്രമിച്ചതെന്നും ഐ എൻ എൽ ആരോപിച്ചു. പ്രദേശത്തെ യുവാക്കൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഈ അക്രമണത്തിന് പിന്നിലെന്നും അത് കൊണ്ട് കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് തറവാട് അബ്ദുർറഹ് മാൻ അധ്യക്ഷത വഹിച്ചു. കരീം പടന്നക്കാട്, ശറഫ് പടന്നക്കാട് സംസാരിച്ചു.

Keywords: Kerala, News, Kasaragod, Secretary, Injured, INL, Branch secretary injured in the violence, INL demands arrest of culprits.
< !- START disable copy paste --> 