city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Brain Tumor | ബ്രെയിന്‍ ട്യൂമര്‍ നിസാരനല്ല; ലക്ഷണങ്ങളും ചികിത്സയും അറിയാം

കൊച്ചി: (KasargodVartha) സാധാരണ തലവേദനയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളാണ് ബ്രെയിന്‍ ട്യൂമറിന്റേത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഈ അസുഖത്തെ തിരിച്ചറിയാന്‍ പ്രയാസമാണ്. ട്യൂമറുകളില്‍ ഏറ്റവും അപകടകാരിയും ഇതു തന്നെ.

തലച്ചോറിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന കാന്‍സര്‍ എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിശേഷിപ്പിക്കുന്നത്. കോശങ്ങള്‍ പടര്‍ന്ന് പെരുകുന്നത് തന്നെയാണ് ഇതിന്റെയും ലക്ഷണം. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് മാറ്റാമെന്നത് ഈ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. പലപ്പോഴും ട്യൂമര്‍ വളര്‍ച കാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്.

Brain Tumor | ബ്രെയിന്‍ ട്യൂമര്‍ നിസാരനല്ല; ലക്ഷണങ്ങളും ചികിത്സയും അറിയാം


ലക്ഷണങ്ങള്‍


*സഹിക്കാന്‍ കഴിയാത്ത തലവേദനയാണ് ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഈ വേദന ചിലപ്പോള്‍ കണ്ണുകള്‍ക്കു ചുറ്റിലേക്കും ഇറങ്ങും. പലപ്പോഴും ദൈനംദിന കാര്യങ്ങള്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിന്‍ ട്യൂമറുണ്ടാക്കും.

*ചിലര്‍ക്ക് വെളിച്ചത്തോട് അസ്വസ്ഥതയുണ്ടാക്കും. ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും.

*ചിലര്‍ക്ക് പെട്ടെന്ന് മൂഡുമാറ്റമുണ്ടാകും. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് സാധാരണ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കില്ല.

*ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ വരെ കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വരെ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്. അപസ്മാരം ഉണ്ടാകുവാനും സാധ്യത ഉണ്ട്. ഞരമ്പുകള്‍ക്ക് ചിലപ്പോള്‍ ബലക്ഷയവും അതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ചയും ഉണ്ടാകാം.

*ഈ രോഗമുള്ള ചിലര്‍ക്കെങ്കിലും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, വായില്‍ ലോഹച്ചുവ അനുഭവപ്പെടുക എന്നിവയും ചില രോഗികളെങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്.

*ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന രോഗമാണിത്. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഭീകരമാക്കുന്നത്.

പരിശോധനകള്‍

ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിങ്ങാണ്. അതില്‍ തന്നെ എം ആര്‍ ഐ സ്‌കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സി എസ് എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമര്‍ കണ്ടെത്താന്‍ സഹായിക്കാറുണ്ട്.

Keywords: Brain tumor - Symptoms and causes, Kochi, News, Brain Tumor, Treatment, Scanning, Health, Healt Tips, Patient, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia