Accidental Death | ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്ത്തകന് മരിച്ചു
Jul 6, 2023, 21:48 IST
ബോവിക്കാനം: (www.kasargodvartha.com) ചെര്‍കള-ജാല്‍സൂര്‍ അന്ത:സംസ്ഥാന പാതയില്‍ ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്ത്തകന് മരിച്ചു. മല്ലം കല്ലുകണ്ടത്തെ അഖില്‍ (22) ആണ് മരിച്ചത്.
ബോവിക്കാനത്തിനടുത്തെ എട്ടാംമൈലില്വെച്ച് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ദാരുണാപകടം. ബോവിക്കാനത്തുനിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപുമായാണ് ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ അഖിലിനെ ഉടന്‍തന്നെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. നാട്ടക്കല് ബജ കോളജ് വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറും എസ് എഫ് ഐ പ്രവര്‍ത്തകനുമാണ്. ഡിവൈഎഫ്ഐ മുളിയാര്‍ മോഖലയിലെ കല്ലുകണ്ടം യൂനിറ്റ് സെക്രടറി ആണ്.
പരേതനായ മാധവന് നായരുടെയും ഉമയുടെയും ഏകമകനാണ്. കഴിഞ്ഞ വര്‍ഷം വിദേശത്തുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മാധവന് നായര്‍ മരിച്ചത്. പിതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മകന്റെ അകാലമരണവും. സഹോദരി: അനഘ ( പൊവ്വല്‍ എല്‍ ബി എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി).
Keywords: Short News, Kerala News, Kasaragod News, Malayalam News, Accidental Death, Accident, Accident News, Obituary, Bovikanam, Latest Kerala News, Bovikanam: Kallukandam DYFI Unit Secretary died in road accident. < !- START disable copy paste -->









