city-gold-ad-for-blogger

Accidental Death | ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മരിച്ചു

ബോവിക്കാനം: (www.kasargodvartha.com) ചെര്‍കള-ജാല്‍സൂര്‍ അന്ത:സംസ്ഥാന പാതയില്‍ ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മരിച്ചു. മല്ലം കല്ലുകണ്ടത്തെ അഖില്‍ (22) ആണ് മരിച്ചത്.   
          
Accidental Death | ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മരിച്ചു

ബോവിക്കാനത്തിനടുത്തെ എട്ടാംമൈലില്‍വെച്ച് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ദാരുണാപകടം. ബോവിക്കാനത്തുനിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപുമായാണ് ഇടിച്ചത്.
         
Accidental Death | ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മരിച്ചു

ഗുരുതരമായി പരുക്കേറ്റ അഖിലിനെ ഉടന്‍തന്നെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. നാട്ടക്കല്‍ ബജ കോളജ് വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറും എസ് എഫ് ഐ പ്രവര്‍ത്തകനുമാണ്. ഡിവൈഎഫ്‌ഐ മുളിയാര്‍ മോഖലയിലെ കല്ലുകണ്ടം യൂനിറ്റ് സെക്രടറി ആണ്.
      
Accidental Death | ബൈകും ജീപും കൂട്ടിയിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മരിച്ചു

പരേതനായ മാധവന്‍ നായരുടെയും ഉമയുടെയും ഏകമകനാണ്. കഴിഞ്ഞ വര്‍ഷം വിദേശത്തുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മാധവന്‍ നായര്‍ മരിച്ചത്. പിതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മകന്റെ അകാലമരണവും. സഹോദരി: അനഘ ( പൊവ്വല്‍ എല്‍ ബി എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി).

Keywords: Short News, Kerala News, Kasaragod News, Malayalam News, Accidental Death, Accident, Accident News, Obituary, Bovikanam, Latest Kerala News, Bovikanam: Kallukandam DYFI Unit Secretary died in road accident. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia