General Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ 4 ദിവസമായി രണ്ട് ലിഫ്റ്റുകളും തകരാറില്‍; രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു
Apr 10, 2023, 16:21 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും നാല് ദിവസമായി തകരാറില്‍. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. ഒരു ലിഫ്റ്റിന്റെ വയറിങ് കേടാവുകയും മറ്റൊരു ലിഫ്റ്റിന്റെ മദര്‍ ബോര്‍ഡ് തകരാറിലാവുകയും ചെയ്തതോടെയാണ് ഇവ പ്രവര്‍ത്തന രഹിതമായത്. അഹ്മദാബാദില്‍ നിന്ന് യന്ത്ര ഭാഗങ്ങള്‍ എത്തിച്ചാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അതുവരെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം മുടങ്ങുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഓപറേഷന് തീയേറ്ററും ഐസിയുവും പ്രവര്‍ത്തിക്കുന്നത് ആറും ഏഴും നിലകളിലാണ്. രോഗികളെ ചുമന്നും താങ്ങിയെടുത്തുമാണ് ഇപ്പോള്‍ വാര്‍ഡുകളിലും മറ്റും എത്തിക്കുന്നത്. പ്രസവ വാര്‍ഡ് രണ്ടാം നിലയിലും കുട്ടികളുടെയും പുരുഷന്മാരുടെയും വാര്‍ഡുകള്‍ മൂന്നും നാലും നിലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മുകളിലാണ് ഓപറേഷന് തീയേറ്ററും ഐസിയുവുമുള്ളത്.
ഏറ്റവും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങള്‍ മുകളിലും മറ്റുള്ളവ താഴെയുമെന്ന വിചത്രമായ അവസ്ഥയാണ് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ കാണാന്‍ കഴിയുന്നതെന്ന് ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നു. സര്‍കാര്‍ ആശുപത്രിയായത് കൊണ്ടുതന്നെ ആരും ഒന്നും പ്രതികരിക്കാത്ത അവസ്ഥയാണ്. ജെനറല്‍ ആശുപത്രിക്കയി പുതിയ ഏഴ് നില കെട്ടിടം പണിയുന്നുണ്ട്. പുറം ചുമരുകളെല്ലാം തേപ്പ് ചെയ്ത് പെയിന്റടിച്ചുവെങ്കിലും അകത്തുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം.
കാസര്‍കോട് നഗരസഭയ്ക്കാണ് ജെനറല്‍ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയെങ്കിലും ആശുപത്രി വികസന സമിതിയാണ് എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്. പല കാര്യങ്ങള്‍ക്കും മെല്ലെപ്പോക്ക് നയമാണ് ആശുപത്രി വികസന സമിതിയും ബന്ധപ്പെട്ട അധികാരികളും സ്വീകരിക്കുന്നതെന്ന ആക്ഷേപവും നില നില്‍ക്കുന്നുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Lift, General Hospital, Patient's, Operation Theater, ICU, Treatment, Kasaragod Municipality, Both lifts in Kasaragod General Hospital not working for 4 days. < !- START disable copy paste -->