Vande Bharat | പുതിയ വന്ദേഭാരതിന്റെ ടികറ്റ് ബുകിങ് തുടങ്ങി; കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ടവർ മാത്രം; കാസർകോട്ട് നിന്നുള്ള ആദ്യ സർവീസ് ബുധനാഴ്ച; നിരക്കുകൾ ഇങ്ങനെ
Sep 23, 2023, 12:30 IST
കാസർകോട്: (www.kasargodvartha.com) കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടികറ്റ് ബുകിങ് തുടങ്ങി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഓൺലൈൻ റിസർവേഷൻ ഓപ്ഷൻ റെയിൽവേ ലഭ്യമാക്കിയത്. എസി ചെയർ കാറിൽ കാസർകോട്-തിരുവനന്തപുരം (ട്രെയിൻ നമ്പർ: 20631) ട്രെയിനിന് 1,555 രൂപയും എക്സിക്യൂടീവ് ചെയർ കാറിന് ഭക്ഷണം അടക്കം 2,835 രൂപയുമാണ് ടികറ്റ് നിരക്ക്. തിരുവനന്തപുരം-കാസർകോട് (ട്രെയിൻ നമ്പർ: 20632) എസി ചെയർ കാറിന് 1,515 രൂപയും എക്സിക്യൂടീവ് ചെയർ കാറിന് ഭക്ഷണം ഉൾപ്പെടെ 2,800 രൂപയുമാണ് നിരക്ക്.
രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഞായറാഴ്ച (സെപ്റ്റംബർ 24) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. കാസർകോട്ട് ഓൺലൈൻ വഴിയാകും ഉദ്ഘാടനം. ഉച്ചയ്ക്ക് 12.30 നാണ് ഉദ്ഘാടന ചടങ്ങുകൾ. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ആദ്യ ദിവസം യാത്ര ചെയ്യാനാവുക. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സർവീസ് തുടങ്ങും. കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ബുധനാഴ്ച ആരംഭിക്കും. ഞായറാഴ്ച ഫ്ലാഗ് ഓഫിനുശേഷം പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം സ്റ്റേഷനുകളിൽ സ്വീകരണങ്ങൾ നൽകും. തുടർന്ന് ട്രെയിൻ തിരുവനന്തപുരത്തെത്തും.
കാസർകോട്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ചൊവ്വ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ട് അന്നേദിവസം വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും.
രണ്ടാം വന്ദേ ഭാരത് ഇതിനകം തന്നെ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എട്ടുമണിക്കൂർ അഞ്ചു മിനിറ്റെടുത്ത് കാസർകോട് നിന്ന് ട്രെയിൻ തിരുവനന്തപുരത്തെത്തി. ഓറൻജും കറുപ്പും ഇടകലർന്നതാണ് പുതിയ വന്ദേഭാരത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജൻക്ഷൻ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
Keywords: News, Kasaragod, Kerala, Vande Bharat, Mangaluru, Railway, Train, Booking begins for New Vande Bharat Express.
< !- START disable copy paste -->