city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kalamassery | കളമശ്ശേരിയിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു

Body of Medical Student Found Dead in Kalamassery Hostel Reached Home and Cremated
Photo: Arranged

● മൃതദേഹം തൃക്കരിപ്പൂരിൽ സംസ്ക്കരിച്ചു. 
● അമ്പിളി എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. 
● പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും അസ്വസ്ഥയായിരുന്നു.

തൃക്കരിപ്പൂർ: (KasargodVartha) എറണാകുളം കളമശ്ശേരിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എംബിബിഎസ് വിദ്യാർത്ഥിനി നിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം പഠന സംബന്ധമായ വിഷയങ്ങളെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പഠന സംബന്ധമായ വിഷയങ്ങളിൽ യുവതിക്ക് വിഷാദ രോഗം ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഉദിനൂർ തടിയൻ കൊവ്വലിലെ പി.പി. ചന്ദ്രൻ - തയ്യൽ തൊഴിലാളി ഗീത ദമ്പതികളുടെ മകൾ പി.പി. അമ്പിളി (25) ആണ് ഏപ്രിൽ അഞ്ചിന് രാത്രി 11 മണിയോടെ കളമശ്ശേരിയിലെ എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂട്ടുകാരികൾ ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ അമ്പിളി പഠനത്തിൽ മിടുക്കിയായിരുന്നുവെങ്കിലും, പഠനഭാരം മൂലം അസ്വസ്ഥയായിരുന്നുവെന്നാണ് പറയുന്നത്.

പോസ്റ്റുമോർട്ടത്തിന് ശേഷം കാലിക്കടവ് കരക്കേരുവിലെ പിതാവിൻ്റെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനുവെച്ചു. തടിയൻ കൊവ്വലിലെ മാതാവിൻ്റെ വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്കരിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

The body of P.P. Ambili (25), an MBBS student found dead in her Kalamassery hostel, was brought to her hometown in Thrikkarippur and cremated. Initial reports suggest death due to study-related stress and possible depression. Despite being a bright student, she was reportedly struggling with the academic pressure of her third year.

#MedicalStudentDeath #Kalamassery #Death #Kerala #Thrikkarippur #MentalHealth

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia