പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ചെറുവത്തൂര്‍: (www.kasargodvartha.com 16.02.2021) വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെറുവത്തൂര്‍ കൈതക്കാട്ടെ കുഞ്ഞിക്കണ്ണന്റെ (50) ആണ് മൃതദേഹമെന്ന് ചന്തേര പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ കീശയില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായത്. ചൊവ്വാഴ്ച രാവിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ പവിഴം മുക്ക് കടവത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാവി മുണ്ടും പിങ്ക് കളര്‍ കുപ്പായവുമായിരുന്നു വേഷം. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സൂചിപ്പിച്ചത്.
മരണത്തെ കുറിച്ച് ചന്തേര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണുര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; കുപ്പായത്തിന്റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു