Destroyed | അനധികൃത മണൽ കടത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്; തോണികൾ ജെസിബി ഉപയോഗിച്ച് തകർത്തു
Jan 2, 2024, 21:59 IST
മൊഗ്രാൽ പുത്തൂർ: (KasargodVartha) അനധികൃത മണൽ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് പുഴയോരത്ത് അനധികൃത മണൽ കടത്തിന് ഉപയോഗിച്ച തോണികൾ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. അനധികൃത മണല്‍വാരല്‍ രൂക്ഷമാണെന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇടപെടൽ ഊർജിതമാക്കിയത്.
കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മണൽ കടത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് പുഴയോരത്ത് നേരത്തെയും പൊലീസ് മണൽ വേട്ട നടത്തിയിട്ടുണ്ട്. അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന തോണികള്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയാണ് പതിവ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.