city-gold-ad-for-blogger

ജില്ലയിലെ രക്തബാങ്കുകളില്‍ രക്തം കിട്ടാനില്ല; ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രക്തം നല്‍കും

കാസര്‍കോട്: (www.kasargodvartha.com 20/04/2015) ജില്ലയിലെ രക്തബാങ്കുകളില്‍ രക്തം കിട്ടാനില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ തന്നെ രക്തദാനത്തിനായി രംഗത്തിറങ്ങുന്നു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കാസര്‍കോട് ബ്ലഡ്ബാങ്കില്‍ 50 ഓളം ഡോക്ടര്‍മാര്‍ രക്തം ദാനം നല്‍കും.

ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും രക്തദാനം നിര്‍വഹിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട്ട് മാത്രം 500 ബ്ലഡ്പാക്കറ്റുകളാണ് ഒരുമാസം ശസ്ത്രക്രിയയ്ക്കും മറ്റുമായി ആവശ്യം വരുന്നത്. നേരത്തെ ആവശ്യത്തിന് രക്തം ബ്ലഡ്ബാങ്കില്‍ നിന്നും ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മാസം 30 പാക്കറ്റ് രക്തം പോലും സ്‌റ്റോക്ക് ചെയ്യാന്‍ ബ്ലഡ്ബാങ്കിന് സാധിക്കുന്നില്ല. ശേഖരിക്കുന്ന രക്തം 35 ദിവസം വരെ സൂക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ ആര്‍ക്കും ബ്ലഡ് ബാങ്കില്‍ എത്തി രക്തം ദാനം ചെയ്യാം.

ഈ അവസ്ഥ മാറ്റാനാണ് ഡോക്ടര്‍മാര്‍ തന്നെ രക്തദാനം നടത്തി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. കോളജുകളും സ്‌കൂളുകളും അടച്ചതോടെ രണ്ടുമാസം രക്തത്തിനായി ആശുപത്രികളിലെ രോഗികള്‍ക്ക് പരക്കം പായേണ്ടി വരുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ രക്തദാനത്തിനായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യആശുപത്രികളിലും ആവശ്യമായ രക്തം നല്‍കുന്നത് കാസര്‍കോട്ടെ ബ്ലഡ്ബാങ്കില്‍ നിന്നുമാണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയും രക്തദാനം സംഘടിപ്പിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡണ്ട് ഡോ. വി. സുരേഷ്, സെക്രട്ടറി ഡോ. ബി.ജി. രമേശ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ഡോ. സുനില്‍ ചന്ദ്രന്‍, സൂപ്രണ്ട് ഡോ. കെ.നാരായണ നായക്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ എന്നിവരാണ് രക്തദാന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയ്ക്ക് ജനറല്‍ ആശുപത്രിയിലെ ബ്ലഡ്ബാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന രക്തദാന പരിപാടി നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും. ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. പി.എ. ഷറീന, രക്തം ശേഖരിക്കും.

പൊതുജനങ്ങള്‍ക്കും ക്ലബുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ നാല് മണി വരെ ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്താവുന്നതാണ്. ചൊവ്വാഴ്ച നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്ന ഡോ. ജമാലുദ്ദീനെ (9447975083) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia