ഡി വൈ എഫ് ഐ ഓഫീസിന് കരി ഓയില്‍ ഒഴിച്ചു
Jan 3, 2019, 12:04 IST
ബദിയടുക്ക: (www.kasargodvartha.com 03.01.2019) നീര്‍ച്ചാലിന് സമീപം കടമ്പളയില്‍ ഡി.വൈ.എഫ്.ഐ കടമ്പ യുണിറ്റ് ഓഫീസ് കരി ഓയല്‍ ഒഴിച്ച് വികൃതമാക്കി. പ്രദേശത്തെ ഹര്‍ത്താല്‍ അനുകൂലികളാണ് ഇതിന്റെ പിന്നിലെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആരോപിച്ചു. പുലര്‍ച്ച നാലുമണിക്കാണ് കരി ഓയല്‍ ഒഴിച്ചതെന്ന് പരിസരത്ത് താമസിക്കുന്ന യുണിറ്റ് പ്രസിഡണ്ട് ഹാരിസ് കടമ്പള പറഞ്ഞു.
രാവിലെയാണ് ഓഫീസിന് കരി ഓയല്‍ ഒഴിച്ചു വികൃതമാക്കിയത് ശ്രദ്ധയില്‍പെട്ടത്. ഇത്തരത്തിലുള്ള സമാന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ സംഘം തന്നെയാണ് ഹര്‍ത്താലിന്റെ മറവിലും ഓഫീസിന് കരി ഓയല്‍ ഒഴിച്ചതെന്ന് യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. സംഭവം സംബന്ധിച്ച് സെക്രട്ടറി ഹമീദ് കടമ്പള ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, DYFI, Black oil attack against DYFI office
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, DYFI, Black oil attack against DYFI office
< !- START disable copy paste -->