പട്ടാപ്പകല്‍ ബസ് സ്റ്റോപ്പിന് കാവി പെയിന്റടിച്ച ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jan 11, 2020, 16:10 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 11/01/2020) പട്ടാപ്പകല്‍ ബസ് സ്റ്റോപ്പിന് കാവി പെയിന്റടിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചാം വയല്‍ സ്വദേശികളായ സുമേഷ് (28), സുമേഷ് (26) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അമ്പലത്തറ പേരൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് നാല് ബി ജെ പി പ്രവര്‍ത്തകര്‍ കാവി പെയിന്റടിച്ചത്.
പട്രോളിംഗിനിടയില്‍ ഇതുവഴി പോയ എസ് ഐ എം ഗംഗാധരനും സംഘവുമാണ് സംഭവം നേരിട്ട് കണ്ടത്. പോലീസിനെ കണ്ട സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. അഞ്ചാം വയല്‍ സ്വദേശികളായ സ്വദേശികളായ അജിത്ത് വിമല്‍, അജിത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കാവി പെയിന്റടിച്ചു വികൃതമാക്കിയ കാത്തിരിപ്പ് കേന്ദ്രം പോലീസിന്റെ നേതൃത്വത്തില്‍ വെള്ള പെയിന്റടിച്ച് വൃത്തിയാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, BJP, Arrest, Kanhangad, Police, Investigation,BJP workers arrested for painting Bus Stop