സിപിഎമിന്റെ സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർകാർ ഉത്തരവ് നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്; 'പിൻവലിക്കണം'
Apr 15, 2022, 18:19 IST
കാസർകോട്: (www.kasargodvartha.com 15.04.2022) സിപിഎമിന്റെ സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർകാർ ഉത്തരവ് നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പാർടിയുടെ സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് തുക എന്തിന് നൽകണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശങ്ങൾ പിണറായി സർകാർ കവർന്നെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ അവരുടെ പാർടി പ്രവർത്തകർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. പ്രായോഗികമായി സഹകരണ ആശുപത്രി പാർടി ആശുപത്രി ആയിട്ടാണ് മാറുന്നത്. ഇതര രാഷ്ട്രീയ പാർടിക്കാർക്കും പൊതുജനങ്ങൾക്കും ഇതിനകത്ത് യാതൊരു കാര്യവുമില്ല. സഹകരണ സ്ഥാപനത്തിൻറെ മറവിൽ ആശുപത്രി കച്ചവടമാണ് സിപിഎം നടത്തുന്നത്. അങ്ങനെയുള്ള സ്ഥാപനത്തിന് പൊതുജനങ്ങളുടെ ഫൻഡ് എന്തിന് വിനിയോഗിക്കണമെന്നും ശ്രീകാന്ത് ചോദിച്ചു.
സർകാർ ഉത്തരവുപ്രകാരം സ്ഥാപനങ്ങൾ പണം നൽകുകയാണെങ്കിൽ കോടിക്കണക്കിന് രൂപ സിപിഎമിന് ലഭിക്കും. യഥാർഥത്തിൽ നഗരസഭകളും പഞ്ചായതുകളും സിപിഎമിന് പാർടി ഫൻഡ് നൽകുന്നതിന് തുല്യമാണിത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, CPM, Controversy, Government, Hospital, Adv.Srikanth, Pinarayi-Vijayan, Political party, CPM's co-operative hospital, BJP state secretary says government order for local bodies to pay for CPM's co-operative hospital is illegal.
< !- START disable copy paste --> 