city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP Demands | കമീഷൻ ഈടാക്കി വായ്പ കുടിശിക പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർകാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്; 'ഇടതുസർകാറിന് സ്വകാര്യ ബ്ലേഡ് കംപനികളുടെ മാനസികാവസ്ഥ'

കാസർകോട്: (www.kasargodvartha.com) 7.5 ശതമാനം കമീഷൻ ഈടാക്കി സഹകരണ ബാങ്കുകളുടെ കുടിശിക പിരിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. വായ്പാകുടിശിക വരുത്തിയ കേരളത്തിലെ കർഷകരുൾപെടെയുള്ള സാധാരണക്കാരെയും സഹകരണസ്ഥാപനങ്ങളേയും ദുരിതത്തിൽ നിന്നും അതീവ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ നീക്കം പ്രതിഷേധാർഹമാണ്. കടം തിരിച്ചടക്കാൻ സാധിക്കാതെ ആത്മഹത്യയുടെ വക്കിലുള്ളവരെ പകൽ കൊള്ളയടിക്കുന്നതിനു സമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു.

BJP Demands | കമീഷൻ ഈടാക്കി വായ്പ കുടിശിക പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർകാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്; 'ഇടതുസർകാറിന് സ്വകാര്യ ബ്ലേഡ് കംപനികളുടെ മാനസികാവസ്ഥ'

കുടിശിക ഈടാക്കാനുള്ള മൊത്തം പണത്തിന്റെ 7.5 ശതമാനം തുക കമീഷനായി ആർബിട്രേഷൻ ഫീസ് ഇനത്തിൽ അടക്കണമെന്ന സംസ്ഥാന സർകാരിന്റെ നിർദേശം അംഗീകരിക്കാനാവില്ല. ഈ തുക പിന്നീട് യാതൊരു കാരണവശാലും തിരിച്ചു ലഭിക്കില്ല എന്നതാണ് വസ്തുത. ഒറ്റ തവണ തീർപ്പാവുകയോ ഒത്തു തീർപ്പാവുകയോ ചെയ്താലും ഭീമമായ ഈ തുക തിരിച്ചു കിട്ടില്ല. ഇത് കടം തിരിച്ചടക്കുന്നവർക്ക് വലിയ ബാധ്യതയാകും.

കുടിശിക അടയ്ക്കാൻ സാധിക്കാത്ത കർഷകരും സഹകരണ സ്ഥാപനങ്ങളും നിലനിൽപ്പിനായി പൊരുതുമ്പോൾ ധൂർത്തടിക്കാനുള്ള പണം കണ്ടെത്താൻ ഇടതുസർകാർ കണ്ടെത്തിയ മാർഗമാണ് ഈ കമീഷൻ കൊള്ള. അതോടൊപ്പം സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഫീസ് അഞ്ചിരട്ടിയായി ഉയർത്തൽ, ഓഡിറ്റ് ഫീസിന്റെ പരിധി വർധിപ്പിക്കൽ ഉൾപെടെ എല്ലാ ഫീസും കൂട്ടാനുള്ള സർകാർ തീരുമാനം സഹകരണ സ്ഥാപനങ്ങളെ തകർക്കും. ജനങ്ങളെ പിഴിയുന്നതിൽ ഇടതുസർകാറിന് സ്വകാര്യ ബ്ലേഡ് കംപനികളുടെ മാനസികാവസ്ഥയാണെന്നും ഇത്തരം ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും അഡ്വ. കെ ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Keywords: BJP state secretary Adv. K Srikanth demands that state Govt. should withdraw from the move to collect the loan arrears by charging commission, Kerala, Kasaragod, News, Top-Headlines, BJP, Pinarayi-Vijayan, State, Secretary, Government, Farmers, Loan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia