city-gold-ad-for-blogger
Aster MIMS 10/10/2023

K Shreekanth | നവകേരള സദസ്: ഞായറാഴ്ചത്തെ അവധി റദ്ദാക്കി സർകാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവ് പരിപാടി പരാജപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (KasargodVartha) ജില്ലയിൽ നവകേരള സദസ് നടക്കുന്ന നവംബർ 19 ഞായറാഴ്ച സർകാർ അവധി റദ്ദാക്കി സർകാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പരിപാടി പരാജപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പിണറായി സർകാരിന്റെ ധൂർത്തിന് യാതൊരു കുറവുമില്ല. സാമൂഹ്യ സുരക്ഷാ പെൻഷന്റെ പേരിൽ സെസുകൾ പിരിക്കുന്നെങ്കിലും പെൻഷൻ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 
K Shreekanth | നവകേരള സദസ്: ഞായറാഴ്ചത്തെ അവധി റദ്ദാക്കി സർകാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവ് പരിപാടി പരാജപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് അഡ്വ. കെ ശ്രീകാന്ത്



ഇടത് സർകാരിനെതിരെ ജനവികാരം ശക്തമാണ്. അതുകൊണ്ട് തന്നെ നവകേരള സദസ് പരാജയപ്പെടുമെന്നുറപ്പായതായി മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമായി. ഇത് മറിക്കടക്കാനാണ് സർകാർ ജീവനക്കാരെ നിർബന്ധപൂർവം പങ്കെടുപ്പിച്ച് പരിപാടിക്ക് ആളെ കൂട്ടാൻ ശ്രമിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലും കുടുംബശ്രീ പ്രവർത്തകർക്ക് ആനുകൂല്യങ്ങളും നൽകില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.

നവ കേരള സദസിന് പണം പിരിക്കാൻ സർകാർ ജീവനക്കാർക്ക് ലക്ഷ്യം നിശ്ചയിച്ചിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിൽ നിന്നും നിർബന്ധിത സംഭാവന ഈടാക്കുകയാണ്. മാഫിയകളിൽ നിന്നും പണമിടാക്കുന്നു. നവ കേരളത്തിൻറെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നത്. നവ കേരള സദസ് ജനങ്ങൾക്ക് ദുരിതമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Top-Headlines, Kasaragod, Malayalam-News,Kasaragod-News, Kerala, Adv K Shreekanth, BJP, Nava Kerala Sadas, Malayalam News, BJP State Secretary Adv K Shreekanth criticizes Nava Kerala Sadas

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL