മലയാളം നിര്‍ബന്ധം: ബി.ജെ.പി. പി.എസ്.സി. ഓഫീസ് ഉപരോധിച്ചു
Jun 8, 2013, 09:00 IST
കാസര്‍കോട്: പി.എസ്.സി. പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചും കന്നഡ ഭാഷ സംസാരിക്കുന്നവരെ അവഗണിക്കുന്നുവെന്നാരോപിച്ചും ബി.ജെ.പി. പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പി.എസ്.സി. ഓഫീസ് ഉപരോധിച്ചു. ഇതുമൂലം ജീവനക്കാര്‍ക്ക് ഓഫീസിനകത്ത് കടക്കാന്‍ കഴിഞ്ഞില്ല. നേരത്തെ കയറിക്കൂടിയ മൂന്ന് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുന്നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഘടിച്ച് ഓഫീസിന് മുന്നിലും വഴിയിലും ഉപരോധം ഏര്‍പെടുത്തുകയായിരുന്നു. ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ ശനിയാഴ്ച പി.എസ്.സിയുടെ പരീക്ഷ നടക്കേണ്ടതാണ്. അവിടേക്കുള്ള ചോദ്യപ്പേപ്പറുകള്‍ പി.എസ്.സി. ഓഫീസിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ നടക്കുന്ന ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളാണ് പി.എസ്.സി. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത്. പരീക്ഷകള്‍ നടത്തുന്നതും തടയുമെന്ന് ബി.ജെ.പി. നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപ്പേപ്പറുകള്‍ യഥാസമയം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരീക്ഷ നടത്താന്‍ സാധിക്കാതെ വരും.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പി.എസ്.സി. ഓഫീസ് പരിസരത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സമരക്കാരെ അനുനയിപ്പിച്ച് ഓഫീസ് തുറപ്പിക്കാനും ശ്രമം നടക്കുകയാണ്.
ഉപരോധ സമരം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, അഡ്വ. കെ. ശ്രീകാന്ത്, എസ്. കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്, പി. രമേശ്, പി. സുശീല, വിയകുമാര്‍ റൈ, രാമപ്പ മഞ്ചേശ്വരം, ഹരീഷ് നാരമ്പാടി, ഇ. കൃഷ്ണന്, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Related News:
8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Keywords: Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, PSC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.