city-gold-ad-for-blogger

എയിംസിനായി കാസര്‍കോടിന്റെ പ്രൊപോസല്‍ കൊടുക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാവണമെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

 കാസര്‍കോട്: (www.kasargodvartha.com 21.02.2021) കേരളത്തിനായി അനുവദിക്കുന്ന എയിംസ് ലഭിക്കാന്‍ കാസര്‍കോട് ജില്ലയുടെ പ്രൊപോസല്‍ കൊടുക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാവണമെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

എയിംസിനായി കാസര്‍കോടിന്റെ പ്രൊപോസല്‍ കൊടുക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാവണമെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

എയിംസ് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ബി ജെ പി പ്രസിഡണ്ടിനെ കണ്ട് കേന്ദ്ര സര്‍കാറില്‍ നിന്ന് എയിംസ് ലഭിക്കാനാവശ്യമായ ഇടപെടലുകളുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചപ്പോഴാണ് ബി ജെ പി പ്രസിഡണ്ടിന്റെ പ്രതികരണമുണ്ടായത്. 

സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോടിന്റെ പ്രൊപോസല്‍ കൊടുക്കുകയാണെങ്കില്‍ ലഭിക്കുന്നതിന് ആത്മാര്‍ഥമായ ശ്രമം ബി ജെ പി  നടത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് കൂടെയുണ്ടായിരുന്നു 

പ്രൊഫ. വി ഗോപിനാഥ്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ഫറീന കോട്ടപ്പുറം, ബിനു കുമാര്‍ മാസ്‌ററര്‍, കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ, ബാബു അഞ്ചംവയല്‍, ആനന്ദന്‍ പെരുമ്പള, താജുദ്ദീന്‍ പടിഞ്ഞാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Hospital, Government, LDF, BJP, K.Surendran, District, Adv.Srikanth, BJP president K Surendran urges govt to submit proposal for AIIMS in Kasargod.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia