Hate Case | 'പെൺകുട്ടികളുടെ വീഡിയോ ദൃശ്യം ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം': ബിജെപി ദേശീയ സെക്രടറി അനിൽ ആന്റണിയെയും ആനന്ദി നായർ എന്ന എക്സ് ഐ ഡിയെയും പ്രതി ചേർത്തു
Oct 31, 2023, 16:13 IST
കാസർകോട്: (KasargodVartha) പെൺകുട്ടികളുടെ വീഡിയോ ദൃശ്യം ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്നതിന് ബിജെപി ദേശീയ സെക്രടറി അനിൽ ആന്റണിയെയും ആനന്ദി നായർ എന്ന എക്സ് ഐ ഡിയെയും കാസർകോട് സൈബർ സെൽ പ്രതി ചേർത്തു. എസ് എഫ് ഐ ജില്ലാ സെക്രടറി അഡ്വ. എം ടി സിദ്ധാര്‍ഥന്‍ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നേരത്തെ കാസർകോട് സൈബർ സെൽ 153 എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോൾ അനിൽ ആന്റണിയെയും ആനന്ദി നായർ എന്ന എക്സ് ഐ ഡിയെയും പ്രതി ചേർത്തിരിക്കുന്നത്. കുമ്പളയിലെ ഒരു കോളജ് സ്റ്റോപിൽ ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥിനികൾ ബസ് തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരിയുമായി ഉണ്ടായ തർക്കം മുതലെടുത്താണ് വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയത്.
കോളജ് സ്റ്റോപിൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് മൂന്നോളം വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നത്. ഇതിൽ ഒരു വീഡിയോ ഉപയോഗിച്ചാണ് മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ വ്യാജ പ്രചാരണം ഉണ്ടായത്. ബസിൽ വസ്ത്രധാരണത്തിന്റെ പേരിൽ രണ്ട് മതത്തിൽപ്പെട്ടവർ തമ്മിൽ സംഘർഷമുണ്ടായെന്നായിരുന്നു കുപ്രചാരണം. കാസർകോട് സൈബർ സെൽ സി ഐ പി പി നാരായണനാണ് കേസ് അന്വേഷിക്കുന്നത്.