Visited | ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍
Apr 10, 2023, 12:17 IST
പരപ്പ: (www.kasargodvartha.com) ബിജെപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്റ്റര്‍ ആശംസകളുമായി ക്രൈസ്തവ വിശ്വാസികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. ക്രിസ്ത്യന്‍ ജനസമൂഹം ബിജെപിയോട് അടുക്കുന്നു എന്ന വിലയിരുത്തലിനിടയിലാണ് ഭവന സന്ദര്‍ശനമെന്ന് നേതാക്കള്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ക്രൈസ്തവ സമുദായവുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്. സഭാ മേലധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ചകളുടെ തുടര്‍ചയായാണ് ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഈസ്റ്റര്‍ ദിന ആശംസകള്‍ കൈമാറുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ന്യൂനപക്ഷ മോര്‍ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ്, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജെനറല്‍ സെക്രടറി ശ്രീജിത്ത്, ട്രഷറര്‍ കൃഷ്ണകുമാര്‍ കൊട്ടോടി, ജില്ലാ കമിറ്റി അംഗം പ്രമോദ് വര്‍ണം, കെകെ വേണുഗോപാല്‍ തുടങ്ങിയവര്‍ ഭവനസന്ദര്‍ശനത്തില്‍ പങ്കെടുത്തു. റോയി ജോസഫ്, ജോണ്‍ മാസ്റ്റര്‍ പരപ്പ, വിനീഷ് കനക പള്ളി, തോമസ് ചുളളിക്കര, തോമസ് സെബാസ്റ്റ്യന്‍ പനത്തടി തുടങ്ങിയ നിരവധി പേരുടെ വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു
Keywords: Kasaragod, News, Kasaragod-News, Kerala, Top-Headlines, Easter, BJP, Lok Sabha Election, Christian Community, POlitics, BJP leaders visited Christian homes on Easter.
< !- START disable copy paste -->