city-gold-ad-for-blogger

ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടോദ്ഘാടനം 12ന്

കാസര്‍കോട്: (www.kasargodvartha.com 10.07.2020) ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ബി ജെ പി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടം ജൂലൈ 12ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താളിപ്പടുപ്പില്‍ ശ്രീനാരായണ ഗുരു റോഡില്‍ ആര്‍ എസ് എസ് കാര്യാലയത്തിന് മുന്‍വശമായി പത്തായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം ആധുനിക സാങ്കേതിവിദ്യയായ വെര്‍ച്യുല്‍ മീറ്റിലൂടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടോദ്ഘാടനം 12ന്

കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റുമായി ജില്ലയിലെ അഞ്ച് ലക്ഷത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അഡ്വ.കെ. ശ്രീകാന്ത് അരിയിച്ചു. കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഗ്രന്ഥാലയത്തിലുണ്ട്. ഓഫീസ് സെക്രട്ടറി, ഭാരവാഹികള്‍, വിവിധ മോര്‍ച്ചകള്‍ക്കും ജില്ലാ ഓഫീസില്‍ പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും നേതാക്കന്മാര്‍ക്ക് താമസിക്കാന്‍ രണ്ട് മുറികളും ഭക്ഷണശാലയും ഈ കെട്ടിടത്തിലുണ്ടെന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ പി.സുരേഷ്‌കുമാര്‍ ഷെട്ടി പറഞ്ഞു.


Keywords: Kasaragod, Kerala, News, BJP, District, Committee, Office, Building, Inauguration, BJP Kasargod district committee office building inauguration on 12th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia