city-gold-ad-for-blogger

കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന

കാസര്‍കോട്: (www.kasargodvartha.com 28.04.2014) ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി. നേതാക്കള്‍ പരിശോധന നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാനായിരുന്നു തിങ്കളാഴ്ച രാവിലെ നേതാക്കള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തിയത്.

ആശുപത്രിയിലെ കക്കൂസുകളും വാര്‍ഡുകളും നോക്കിക്കണ്ട നേതാക്കള്‍ രോഗികളുമായി പ്രയാസങ്ങള്‍  ചോദിച്ചറിഞ്ഞു. ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാത്തതും ജലക്ഷാമവും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവും വാര്‍ഡുകളുടെ ശുചീകരണം ഇല്ലായ്മയും നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ആശുപത്രി സുപ്രണ്ടുമായും മറ്റു അധികൃതരുമായും ചര്‍ചചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ബി.ജെ.പി. ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പി. രമേശ്, പ്രമീള സി. നായിക്ക്, സരോജ ആര്‍ ബല്ലാള്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, പി.ആര്‍. സുനില്‍, അനീഷ് നാരമ്പാടി, ശ്രീലത ടീച്ചര്‍, അശ്വിനി, അനിത, എസ്. കുമാര്‍, അനില്‍കുമാര്‍, സദാശിവ പരവനടുക്കം, പ്രശാന്ത് കാറടുക്ക, ശ്രീധരന്‍ വെള്ളൂര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ ഉണ്ടായിരുന്നു.
കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന


കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന

കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  BJP, General-hospital, Visits, Kasaragod, Kerala, BJP inspection in General Hospital.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia