city-gold-ad-for-blogger

BJP | ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എകെഎം അശ്‌റഫ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി; ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമമുണ്ടായതെന്ന് അഡ്വ. കെ ശ്രീകാന്ത്; ഗൗരവതരമായ വിഷയമാണെന്ന് രവീശ തന്ത്രി കുണ്ടാര്‍

കാസര്‍കോട്: (KasargodVartha) തിരഞ്ഞെടുപ്പ് ഹിയറിംഗിനിടെ ഡെപ്യൂടി തഹസില്‍ദാരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി. എകെഎം അശ്‌റഫിനെ ശിക്ഷിച്ചത് ഏതെങ്കിലും സമരത്തിന്റെ ശിക്ഷിക്കപ്പെട്ടത് പോലെ ചെറുതായി കാണാന്‍ സാധിക്കില്ലെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് മഞ്ചേശ്വരം എംഎല്‍എ ശ്രമം നടത്തിയിട്ടുള്ളതെന്നും ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
         
BJP | ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എകെഎം അശ്‌റഫ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി; ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമമുണ്ടായതെന്ന് അഡ്വ. കെ ശ്രീകാന്ത്; ഗൗരവതരമായ വിഷയമാണെന്ന് രവീശ തന്ത്രി കുണ്ടാര്‍

വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പെടെയുള്ള മുസ്ലിം ലീഗ് നേതാക്കന്മാര്‍ ആക്രമിച്ചത്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. വോടര്‍ പട്ടികയില്‍ കൃത്രിമത്വവും കള്ളവോട് ചെയ്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എക്കാലത്തും മുസ്ലിം ലീഗ് ശ്രമിക്കാറുണ്ട് എന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നതായും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എകെഎം അശ്‌റഫ് മഞ്ചേശ്വരം എംഎല്‍എ പദവി ഒഴിയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി ആവശ്യപ്പെട്ടു. മൈസൂറില്‍ വോട് ഉള്ള വ്യക്തിയെ മഞ്ചേശ്വരത്ത് വോടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തത്. തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താനാണ് ലീഗ് നേതാക്കള്‍ ശ്രമിച്ചത് എന്നത് ഗൗരവതരമായ വിഷയമാണെന്നും രവീശ തന്ത്രി പറഞ്ഞു.

ALSO READ:
തിരഞ്ഞെടുപ്പ് വോടർ ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരെ കയ്യേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിന് ഒരു വർഷം തടവ്

കള്ളവോടും ഇരട്ടവോടും ഉപയോഗിച്ചാണ് മുസ്ലിംലീഗ് കാലാകാലങ്ങളായി മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ബൂത് കയ്യേറുന്നതും പലതവണ മാധ്യമ വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി ഉണ്ടായതെങ്കിലും വിധി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും സ്വാഗതാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Court Verdict, A K M Ashraf, Malayalam News, BJP, Kerala News, Kasaragod News, Politics, Political News, Adv K Sreekanth, Ravish Tantri Kuntar, BJP demands resignation of Manjeswaram MLA AKM Ashraf.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia