സാബിത്ത് വധത്തിന് പിന്നില്‍ ബി.ജെ.പി: എ. അബ്ദുര്‍ റഹ്മാന്‍
Jul 13, 2013, 11:35 IST
കാസര്‍കോട്: ചൂരി മീപ്പുഗിരിയിലെ സാബിത്തിന്റെ അതിദാരുണമായ കൊലയ്ക്കുപിന്നില്‍ ഒരു വിഭാഗം ബി.ജെ.പി. നേതാക്കളുടെ ഗൂഢാലോചനയും ഒത്താശയുമുള്ളതായി മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ആരോപിച്ചു.
കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രധാന പ്രതികള്‍ ബി.ജെ.പി. നേതാക്കളുടെ സംരക്ഷണയില്‍ കഴിയുകയായിരുന്നു. ബി.ജെ.പി. യുടെ ജില്ലാ ഭാരവാഹിയും ബി.എം.എസ്. സംസ്ഥാന ഭാരവാഹിയും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികളെ പോലീസിന് മുന്നില്‍ ഹാജരാക്കിയത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ നാടകീയമായി പ്രതികളെ പിടികൂടിയെന്ന് പ്രചരിപ്പിക്കുന്നത് കേസന്വേഷണത്തിലെ ഒത്തുകളി മൂടിവെക്കുന്നതിനാണ്.
കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ബി.ജെ.പിയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ അറസ്റ്റ് നാടകം. അടുത്ത കാലത്ത് കാസര്‍കോട് നടന്ന മുഴുവന്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കമുള്ള ജില്ലാ ഭാരവാഹികളുടെ ഗൂഢാലോചന ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
നാടിനെ ഒന്നടങ്കം നടുക്കിയ സാബിത്ത് വധക്കേസിലെ പ്രതികളെ സംരക്ഷിച്ചതോടെ ബി.ജെ.പിയുടെ തനിരൂപം പൂര്‍ണമായും മറനീക്കി പുറത്തായിരിക്കുകയാണ്. സാബിത്ത് വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഒത്താശ ചെയ്തവരെയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കേസന്വേഷണത്തിലെ ഒത്തുകളി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Also Read:
എന്‍.എസ്.എസിന് +2 സ്കൂളുകള്‍ വേണം; പക്ഷേ, ശുപാര്‍ശയ്ക്കു പോകില്ലെന്നു വാശി
മുഖ്യമന്ത്രി തുറന്നു പറയുന്നു... സത്യത്തിനുവേണ്ടി മുന്നോട്ട്
Keywords: STU-Abdul-Rahman, Kasaragod, Murder-case, Police, BJP, Kerala, Accused, Arrest, BJP leaders, Fax, Ministers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.