city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളിയാർ സി എഫ് എൽ ടി സിയിലേക്കുള്ള ക്ലീനിങ് തൊഴിലാളി നിയമനത്തിൽ രാഷ്ട്രീയ വിവേചനമെന്ന് ബിജെപി; ശനിയാഴ്ച പ്രതിഷേധ ധർണ

കാസർകോട്: (www.kasargodvartha.com 24.09.2021) മുളിയാർ സി എച് സിയിലെ സി എഫ് എൽ ടി സിയിലേക്ക് ക്ലീനിങ് തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചത് രാഷ്ട്രീയ വിവേചനത്തോടെയാണെന്ന് ബിജെപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ ബിജെപി ശനിയാഴ്ച ബോവിക്കാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും.
 
മുളിയാർ സി എഫ് എൽ ടി സിയിലേക്കുള്ള ക്ലീനിങ് തൊഴിലാളി നിയമനത്തിൽ രാഷ്ട്രീയ വിവേചനമെന്ന് ബിജെപി; ശനിയാഴ്ച പ്രതിഷേധ ധർണ

നേരത്തെ നിയമിച്ചവരെ പ്രതിഷേധം ശക്തമായപ്പോൾ ഒഴിവാക്കുകയും എന്നാൽ വീണ്ടും അവരെ തന്നെ നിയമിക്കുകയാണ് ചെയ്തതെന്നും പഞ്ചായത്ത് രാജ് ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാതെയാണ് ഭരണകക്ഷിയുടെ ആളുകളെ തിരുകി കയറ്റിയതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ നിയമ നടപടികളും കൂടുതൽ പ്രക്ഷോഭങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിജെപി ഉദുമ മണ്ഡലം സെക്രടറി പി ജയകൃഷ്ണൻ, പഞ്ചായത്ത് കമിറ്റി പ്രസിഡന്റ് കെ മധുസൂദനൻ, ജനറൽ സെക്രടറി പ്രകാശ് സി എ എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Press meet, BJP, Protest, Bovikanam, BJP alleges political discrimination in appointment of cleaning workers to Muliyar CFLTC.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia