ഓണ്‍ലൈന്‍ പഠനം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളോടുള്ള നീതിനിഷേധം: ബി ജെ പി
Jun 4, 2020, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2020) സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെന്‍ ക്ലാസ് തുടങ്ങുകയും ജില്ലയിലെ ആയിരക്കണക്കിനു പട്ടികജാതി, പട്ടിക വര്‍ഗ്ഗ, മത്സ തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കടക്കം പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ സ്മാര്‍ട്ട് ഫോണോ, ടി.വി.യോ ഇല്ലാത്തതുകൊണ്ട് പഠിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം ഒരു കൂട്ടം കട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം നിഷേധിച്ചിരിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇത് നീതി നിഷേധമാണ്. സമാന അവകാശത്തിന്റെ ലംഘനവുമാണ്. മൗലികാവകാശ ലംഘനം കൂടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ ഈ കാര്യത്തില്‍ ചര്‍ച്ച ചെയ്ത ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി പ്രത്യക യോഗം അടിയന്തിരമായി വിളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. ശ്രീകാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.ജി.സി. ബഷീറിന് കത്ത് നല്‍കി.
Keywords: Kasaragod, Kerala, news, BJP, BJP against Online study
< !- START disable copy paste -->