പിറന്നാൾ സമ്മാനം വാക്സിൻ ചാലെഞ്ചിലേക്ക് നൽകി മാതൃകയായി എട്ടാം ക്ലാസ് വിദ്യാർഥിനി
May 13, 2021, 17:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2021) പിറന്നാൾ ദിനത്തിൽ കോവിഡ് പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ഫാത്വിമാ ജെസാ. കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർഥിനിയായ ഫാത്വിമാ ജെസാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പിറന്നാളിനും സാമൂഹ്യ പ്രവർത്തനത്തിനായി സമ്മാനം വേണ്ടെന്ന് വെച്ച് സാമൂഹ്യ സേവനത്തിനായി രംഗത്ത് വരുന്നുണ്ട്.
കോവിഡ് കാലഘട്ടത്തിൽ സഹജിവികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർകാർ ചെയ്യുന്ന പ്രവർത്തനങ്ങളിലും മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൻ ചാലെഞ്ചിലും ആരുടെയും പ്രേരണ കൂടാതെ തന്നെ എട്ടാം ക്ലാസുകാരിയുടെ ചാലഞ്ച് .
താൻ സ്വരൂ കുട്ടിയ ഭണ്ഡാര പെട്ടിയിലെ 5,828രൂപ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത മുഖേനയാണ് വാക്സിൻ ചാലെഞ്ചിലേക്ക് നൽകിയത്.
Keywords: News, Kanhangad, Kasaragod, Birthday, Vaccinations, Kerala, State, Pinarayi-Vijayan, Birthday present given to Vaccine Challenge.
< !- START disable copy paste -->