city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drinking Water | കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ല; 'ഉപയോഗിക്കാത്ത ജലത്തിന് പണം അടയ്ക്കുന്നതിനായി ബില്‍'; പ്രതിഷേധമുയര്‍ത്തി പ്രദേശവാസികള്‍

മൊഗ്രാല്‍: (www.kasargodvartha.com) ഉപയോഗിക്കാത്ത കുടിവെള്ളത്തിന് പണം അടയ്ക്കുന്നതിനായി ബില്‍ ലഭിച്ചതായി പരാതി. കേരളാ വാടര്‍ അതോറിറ്റി കാസര്‍കോട് സബ് ഡിവിഷനില്‍ നിന്നാണ് ബിലുകള്‍ മൊഗ്രാല്‍ കടവത്ത് പ്രദേശവാസികള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുമാസമായി ഈ പ്രദേശത്ത് കുടിവെള്ളം തടസപ്പെട്ട് കിടക്കുകയാണ്. കുമ്പള ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് തടസപ്പെട്ടിരിക്കുന്നത്. ശുദ്ധജല വിഷയമായിട്ട് പോലും പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാതെ ജല അതോറിറ്റിയുടെയും, ദേശീയപാത നിര്‍മാണ കംപനിയുടെയും അതികൃതര്‍ കൈമലര്‍ത്തുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
          
Drinking Water | കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ല; 'ഉപയോഗിക്കാത്ത ജലത്തിന് പണം അടയ്ക്കുന്നതിനായി ബില്‍'; പ്രതിഷേധമുയര്‍ത്തി പ്രദേശവാസികള്‍

മൊഗ്രാല്‍ കടവത്ത് പുഴയോര മേഖലയായതിനാല്‍ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടര്‍ന്നാണ് കാലങ്ങളായി ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. ഇത് തടസപ്പെട്ടതോടെ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. കുട്ടികള്‍ അടക്കം ഏറെപ്പേരെ ഇത് ദുരിതത്തിലാക്കിയിട്ടുണ്ട്. ദേശീയപാത നിര്‍മാണ ജോലിക്കിടയില്‍ കുടിവെള്ള പൈപുകള്‍ യഥാസമയം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസപ്പെടാന്‍ കാരണമായതെന്നാണ് ആക്ഷേപം.
        
Drinking Water | കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ല; 'ഉപയോഗിക്കാത്ത ജലത്തിന് പണം അടയ്ക്കുന്നതിനായി ബില്‍'; പ്രതിഷേധമുയര്‍ത്തി പ്രദേശവാസികള്‍

ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ എപ്പോള്‍ തീരുമെന്നോ, എപ്പോള്‍ ശുദ്ധജല പൈപുകള്‍ പുനസ്ഥാപിക്കുമെന്നോ അധികൃതര്‍ പറയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയിലാണ് ഉപയോഗിക്കാത്ത കുടിവെള്ളത്തിന്റെ ബിലുകള്‍ കൂടി ലഭിച്ച് തുടങ്ങിയത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിഷയം ജനപ്രതിനിധികളെയും ജല അതോറിറ്റിയേയും അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം. റമദാന്‍ അടക്കമുള്ള വിശേഷ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കുടിവെള്ളം തടസപ്പെട്ട് കിടക്കുന്നത് കടവത്തെ ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Mogral, Top-Headlines, Water Authority, Drinking Water, Government, Controversy, Complaint, Public-Demand, Bill to pay for unused water.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia