city-gold-ad-for-blogger

ബൈക്ക് മോഷ്ടിച്ചത് കോളജിലെ ഫീസടക്കാനെന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

മഞ്ചേശ്വരം: കോളജിലെ ഫീസടയ്ക്കാനും ചെലവിനുള്ള കാശിനും വേണ്ടിയായിരുന്നു ബൈക്ക് മോഷണം നടത്തിയതെന്ന് മഞ്ചേശ്വരത്ത് അറസ്റ്റിലായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസിനു മൊഴി നല്‍കി.

മംഗലാപുരം എഞ്ചിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി മലപ്പുറം മാമ്പടം പുളിക്കലിലെ വിഷ്ണു എന്ന മണിക്കുട്ടന്‍(19), മെക്കാനിക്കല്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബി.കെ.മുബഷീര്‍(20) എന്നിവരാണ് പണത്തിനു വേണ്ടി മോഷണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞത്.

ഇവര്‍ക്ക് പുറമെ മലപ്പുറത്തെ തുണിക്കടയിലെ ജീവനക്കാരന്‍ മാക്കടം പുളിക്കലിലെ എം.സി. നൗഫല്‍(20), കൂലിപ്പണിക്കാരനായ 16 കാരന്‍ എന്നിവരെയാണ് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ പി.വിജയന്‍ അറസ്റ്റ് ചെയ്തത്. മംഗലാപുരം കെ.എം.സി ആശുപത്രി കോമ്പൗണ്ടിനകത്തു നിന്നും മോഷ്ടിച്ച കെ എ 19 ഇ എച്ച് 3222 നമ്പര്‍ പള്‍സര്‍ 200 മോട്ടോര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ ബൈക്കില്‍ കാസര്‍കോട്ടേക്ക് പോകുമ്പോള്‍ ഹൊസങ്കടിയില്‍ വെച്ചാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മലപ്പുറത്തുനിന്ന് രണ്ടു മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോളജിലെ ഫീസടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുബഷീറിന് 80,000 രൂപ വേണമായിരുന്നു. ഇതിന് പണം കണ്ടെത്താന്‍ വിഷ്ണുവാണ് ബൈക്ക് മോഷണമെന്ന ആശയം പറഞ്ഞുകൊടുത്തത്.

ഇതിനാണ് മറ്റുള്ളവരുടെ സഹായം തേടിയതെന്നും ഇവര്‍ പോലീസിനോട്പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി.

ബൈക്ക് മോഷ്ടിച്ചത് കോളജിലെ ഫീസടക്കാനെന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ദേശീയപാത കര്‍മസമിതി പ്രക്ഷോഭത്തിനിടെ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ പോലീസിന്റെ മര്‍ദനം

Keywords:  Manjeshwaram, College, Arrest, Police,Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia