കാസര്‍കോട് സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്ലിനെ ഒഴിവാക്കുന്നു
Jun 12, 2017, 19:26 IST
തിരുവനന്തപുരം: (www.kasargodvartha.com 12.06.2017) സംയുക്ത സംരംഭമായ കാസര്‍കോട് ബി എച്ച് ഇ എല്‍ - ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡില്‍ നിന്ന് ബി എച്ച് ഇ എല്ലിനെ ഒഴിവാക്കിക്കൊടുക്കുന്നതിന് ആവശ്യമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തി - ബാധ്യതകള്‍ ഉടനെ തിട്ടപ്പെടുത്തും.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് എഞ്ചിനിയറിങ് കമ്പനിയുടെ കാസര്‍കോട് യൂണിറ്റും കേന്ദ്ര സര്‍ക്കാരിന്റെ ബി എച്ച് ഇ എല്‍ കമ്പനിയും സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുന്നത് 2011 ലാണ്. ബി എച്ച് ഇ എല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കാനായിരുന്നു കരാര്‍. എന്നാല്‍ ബി എച്ച് ഇ എല്‍ പണമൊന്നും മുടക്കിയില്ല. മാത്രമല്ല, സംയുക്ത സംരംഭത്തില്‍നിന്ന് പിന്മാറാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നം കാരണം കമ്പനിയില്‍ ഉല്‍പാദനം മുടങ്ങുന്ന സ്ഥിതിവന്നു. കമ്പനി നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. കമ്പനിയില്‍ ഇപ്പോള്‍ 174 ജീവനക്കാരുണ്ട്.
യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, പി കരുണാകരന്‍ എം പി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്‍മാന്‍ ഡോ. എം പി സുകുമാരന്‍ നായര്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ എസ് ബസു എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, Meeting, BHEL, Chief Minister, Company, BHEL will be avoided from Kasaragod joint venture.