Ramadan Market | റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; വിപണി സജീവമായി; മാർകറ്റുകളിൽ തിരക്കേറി
Mar 10, 2024, 20:32 IST
കാസർകോട്: (KasargodVartha) ശ്രേഷ്ഠമായ റമദാനെ സമുചിതമായി വരവേൽക്കാൻ ഒരുങ്ങി ഇസ്ലാം മത വിശ്വാസികൾ. തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമായാൽ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതത്തിന് തുടക്കമാവും. മാസപ്പിറ കണ്ടില്ലെങ്കിൽ ചൊവ്വാഴ്ച ശഅ്ബാൻ 30 പൂർത്തീകരിച്ച് ബുധനാഴ്ചയാണ് നോമ്പ് ആരംഭിക്കുക. തുടർന്നുള്ള ഒരുമാസക്കാലം വ്രതവും ആരാധനകളും ധാനധർമങ്ങളുമൊക്കെയായി വിശ്വാസികൾ പുണ്യ ദിനങ്ങളെ ധന്യമാക്കും.
ദിവസങ്ങൾക്ക് മുൻപു തന്നെ മസ്ജിദുകളും വീടുകളും ശുചീകരിച്ച് സജ്ജമായി കഴിഞ്ഞിട്ടുണ്ട്. ഇത്തവണ കനത്ത വേനൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെ കരുത്തിൽ അതൊന്നും തളർത്തില്ലെന്ന് വിശ്വാസികൾ പറയുന്നു. ആത്മവിശുദ്ധിയുടെയും ത്യാഗ സമര്‍പണത്തിന്റെയും പ്രതീകമായ റമദാന്‍ മാസങ്ങളുടെ നേതാവ് കൂടിയാണ്. വിശുദ്ധ ഖുര്‍ആൻെറ അവതരണ മാസം കൂടിയാണിത്.
റമദാൻ അടുത്തെത്തിയതോടെ ഗ്രാമ - നഗര വ്യത്യാസമില്ലാതെ വിപണിയും സജീവമായി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങൾ സൂപര്‍ മാര്‍കറ്റുകള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ നിരത്തിക്കഴിഞ്ഞു. ഭക്ഷണ വിഭവങ്ങള്‍ക്കുള്ള സാമഗ്രികൾ മുൻകൂട്ടി വാങ്ങിവെക്കാൻ നിരവധി പേരെത്തുന്നതിനാൽ പലയിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രത്യേക ഓഫറുകളുമായാണ് വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. വേനൽ കടുത്തതിനൊപ്പം റമദാൻ വ്രതം ആരംഭിക്കുക കൂടി ചെയ്യുന്നതോടെ പഴവർഗങ്ങളുടെ വിപണിയും ഉണർന്നു കഴിഞ്ഞു. വേനൽക്കാലം പഴ വിപണിക്ക് കൊയ്ത്തുകാലമാണ്. റമദാൻ കൂടിയായതോടെ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. ആഭ്യന്തര വിപണിക്കു പുറമേ വിദേശ പഴങ്ങളടക്കം വിപണിയിൽ നിരന്നുകഴിഞ്ഞു.
വരും ദിവസങ്ങളിൽ നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവങ്ങളും വേറിട്ട പലഹാരങ്ങളും വിൽപനയ്‌ക്കെത്തും.
സമൂസ, പഴംപൊരി, ചിക്കൻറോൾ, ഇറച്ചിപ്പത്തിരി തുടങ്ങി കൊതിപ്പിക്കുന്ന രുചിയും മണവുമുള്ള വിഭവങ്ങളും എണ്ണ പലഹാരങ്ങളും പാതയോരങ്ങളിൽ പ്രത്യേകം തയാറാക്കിയ സ്റ്റോളുകളിലും ബേകറികളിലും ലഭ്യമാകും. സാധനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് പലരും കാസർകോട് വാർത്തയോട് പ്രതികരിച്ചപ്പോൾ ചില സാധങ്ങൾക്ക് വില കുതിച്ചുയർന്നതായി ചിലർ അഭിപ്രായപ്പെട്ടു. സാധനങ്ങളുടെ വിലയെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Ramadan, Believers preparing for Ramadan.