city-gold-ad-for-blogger

ബേക്കല്‍കോട്ട വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു; ഡിവൈഎഫ്‌ഐ കോട്ടയ്ക്കുമുന്നില്‍ പ്രതിഷേധക്കോട്ട തീര്‍ക്കും

ബേക്കല്‍: (www.kasargodvartha.com 03.05.2018) രാജ്യത്തെ സുപ്രധാനമായ ചരിത്ര സ്മാരകവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ബേക്കല്‍കോട്ട കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 'സേവ് ബേക്കല്‍ ഫോര്‍ട്ട്, സേവ് ഹെറിറ്റേജ് ' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് വൈകുന്നേരം നാലു മണിക്ക് ബേക്കല്‍കോട്ടക്ക് മുമ്പില്‍ പ്രതിഷേധക്കോട്ട തീര്‍ക്കും.

പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ ചരിത്രകാരന്മാരും സാംസ്‌കാരിക നായകന്‍മാരും പങ്കെടുക്കും. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ചരിത്രസ്മാരകമടക്കം 95 ചരിത്രസ്മാരകങ്ങള്‍ വില്‍പ്പനക്ക് വെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വിനോദ സഞ്ചാരികളെയും ചരിത്ര കുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍കോട്ട കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണിത്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ ബേക്കല്‍കോട്ടയെ സ്വകാര്യ വാണിജ്യ താല്‍പര്യങ്ങള്‍ക്കായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന നടപടി അത്യന്തം അപലപനീയമാണെന്നും ഡിവൈഎഫ് കുറ്റപ്പെടുത്തി.

ബേക്കല്‍കോട്ട വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു; ഡിവൈഎഫ്‌ഐ കോട്ടയ്ക്കുമുന്നില്‍ പ്രതിഷേധക്കോട്ട തീര്‍ക്കും

Related News:
ചെങ്കോട്ടയ്ക്ക് പിന്നാലെ കേന്ദ്രം വില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ ബേക്കല്‍ കോട്ടയും; വാങ്ങുന്നത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനം;കേരളത്തില്‍ നിന്ന് മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ കമ്പനിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Kasaragod, Kerala, News, DYFI, Protest, Bekal Fort, Bekal Fort adoption; DYFI protest on May 5th.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia