city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | ബേക്കൽ ബീച് ഫെസ്റ്റ്: ആ ഭാഗ്യശാലിയെ കാത്ത് കാർ സമ്മാനം; പാർകിങിനായി ആറ് ഏകർ സ്ഥലം

ബേക്കൽ: (KasargodVartha) ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് - 2023 സംഘാടകസമിതി അവലോകനയോഗം സംഘാടകസമിതി ഫിനാൻസ് കമ്മിറ്റി ചെയർമാനും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമന്റ് അധ്യക്ഷതയിൽ ചേർന്നു. 26 ഉപസമിതി ചെയർമാൻമാരും കൺവീനർമാരും യോഗത്തില്‍ ഇതുവരെ നടപ്പിലാക്കിയതും ഇനി നടപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
    
Bekal Fest | ബേക്കൽ ബീച് ഫെസ്റ്റ്: ആ ഭാഗ്യശാലിയെ കാത്ത് കാർ സമ്മാനം; പാർകിങിനായി ആറ് ഏകർ സ്ഥലം

മുൻവർഷത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിയുടെ ഭാഗമായത് അതുകൊണ്ടുതന്നെ ഈ വർഷം തിക്കും തിരക്കും ഒഴിവാക്കാൻ ആവശ്യമായ മുൻകരുതുകൾ എടുക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. ബീച്ചിലേക്ക് പ്രവേശിക്കാൻ 25 ഗേറ്റുകൾ ഒരുക്കും. വെളിയിലേക്കു പോകാനായി 5 വഴികൾ ഒരുക്കും.

Bekal Fest | ബേക്കൽ ബീച് ഫെസ്റ്റ്: ആ ഭാഗ്യശാലിയെ കാത്ത് കാർ സമ്മാനം; പാർകിങിനായി ആറ് ഏകർ സ്ഥലം

രണ്ടു വേദികളിലായി കലാപരിപാടികൾ

രണ്ടു വേദികളിലായാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാവും.ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത് ,രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെഎസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി, 27 ന് പത്മകുമാറിന്റെയും സംഘത്തിന്റ് യും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര,29 ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരുപാടി, സമാപന ദിവസമായ 31ന് റാസാ,ബീഗം എന്നിവർ നയിക്കുന്ന ഗസൽ എന്നിവ അരങ്ങേറും.

രണ്ടാം വേദി റെഡ് മൂൺ ബീച്ചിൽ ആണ് ഒരുക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് വേദി രണ്ടിൽ അരങ്ങേറുക. കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ 4 ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി 5 ദിവസങ്ങളിലായും നടക്കും. 30 കലാസമിതികളിൽ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്.

നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് കാർ സമ്മാനം

കുടുംബശ്രീ , അയൽക്കൂട്ടം എന്നിവർ മുഖേന ടിക്കറ്റ് വിൽപന ആരംഭിച്ചു. മുതിർന്നവർക്ക് ഒരു ടിക്കറ്റിന് 100 രൂപയും, കുട്ടികൾക്ക് ഒരു ടിക്കറ്റിന് 25 രൂപയും ആണ് ഈടാക്കുന്നത്. മുതിർന്നവരുടെ രണ്ടരലക്ഷം ടിക്കറ്റും ,കുട്ടികളുടെ ഒരു ലക്ഷം ടിക്കറ്റുമാണ് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇതിനകം പതിനായിരം ടിക്കറ്റുകൾ വിൽപ്പന നടത്തിക്കഴിഞ്ഞു. കൂടാതെ 20 കൗണ്ടറുകളും ടിക്കറ്റ് വിൽപ്പനയ്ക്കായി സജ്ജീകരിക്കും. കൗണ്ടറുകൾ മുഖേനെ 25000 മുതൽ 50,000 വരെ ടിക്കറ്റുകൾ ആണ് ദിവസവും വിൽപ്പനക്കായി ഒരുക്കുന്നത്. കുടുംബശ്രീ മുഖേന വിൽക്കുന്ന ടിക്കറ്റിന് നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് കാർ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ് 31ലെ സമാപന സമ്മേളനം വേദിയിൽ നടക്കും.

സാംസ്കാരിക സദസ്സ് വൈകുന്നേരം അഞ്ചുമണി മുതൽ

ഡിസംബർ 23 മുതൽ 31 വൈകുന്നേരം അഞ്ചുമണി മുതൽ ഏഴുമണി വരെ സാംസ്കാരിക സദസ്സ് ഒരുക്കും.

പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ സംസാരിക്കും.

തകൃതിയായി പ്രചാരണ പരിപാടികൾ

ഡിസംബർ 10 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ലോത്ത് പ്രിന്റിങ് ബോർഡുകൾ സ്ഥാപിക്കും, കാഞ്ഞങ്ങാട് പരിസരത്ത് വലിയ രണ്ട് ഹോർഡിങ് സ്ഥാപിച്ചു . 12 മുതൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അനൗൺസ്മെൻറ് ആരംഭിക്കും. മംഗലാപുരം സ്റ്റേഷനിൽ കന്നടയിലും പ്രചാരണം നടത്തും. യൂട്യൂബ് ,ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചെറിയ വീഡിയോകൾ,

മുഖേന പ്രചാരണങ്ങൾ ശക്തമാക്കും.

പാർക്കിങ്ങിനായി ആറ് ഏക്കർ സ്ഥലം.

ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാവാൻ എത്തുന്ന ജനാവലിക്കായി ഒരുങ്ങുന്നത് 6 ഏക്കർ സ്ഥലത്തുള്ള പാർക്കിംഗ് സൗകര്യം. പ്രൈവറ്റ് ഏരിയകളിൽ കാർ 50 രൂപ ബൈക്ക് 20 രൂപ ബസ് 100 രൂപ എന്നിങ്ങനെ ചാർജ് ഉണ്ടാക്കുന്നതാണ്.

5000 ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര.

ബേക്കൽ ഇൻറർനാഷനൽ ബീച്ച് ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. പള്ളിക്കര ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച് ബേക്കൽ ബീച്ചിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ 5000 പേർ പങ്കുചേരും.കേരള വസ്ത്രം അണിഞ്ഞ കുടുംബശ്രീ പ്രവർത്തകർ, മൂത്തു കുടകൾ, വിവിധ ഇനം വേഷങ്ങൾ, നാസിക് ഡോൾ, നിശ്ചില ദൃശ്യങ്ങൾ, ചെണ്ടമേളം, ബാൻഡ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകും.

പള്ളിക്കര ബീച്ചിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്

നാസ്നീന്‍ വഹാബ്,ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഷിജിൻ, ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ,പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ മധു മുതിയക്കാൽ,പ്രോഗ്രാം സബ് കമ്മിറ്റി ചെയർമാൻ ഹക്കീം കുന്നിൽ,ടിക്കറ്റ് മോണിറ്ററിംഗ് ചെയർമാൻ എം.എ.ലത്തീഫ്,

പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ഇ.എ. ബക്കർ, വിവിധ സബ് കമ്മിറ്റി കൺവീനർമാരും ചെയർമാൻമാരും, സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Bekal Beach, Bekal Fest, Lucky Winner, Car Prize, Bekal Beach Fest: Car Prize Awaits Lucky Winner.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia