city-gold-ad-for-blogger

മാസം 7500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക, വെല്‍ഫെയര്‍ ഫണ്ട് ആനുകൂല്യം പുനസ്ഥാപിക്കുക; പോസ്റ്റോഫീസ് ധര്‍ണ നടത്തി ബീഡി തൊഴിലാളികള്‍

കാസര്‍കോട്: (www.kasargodvartha.com 30.06.2020) ബീഡി തൊഴിലാളികള്‍ക്ക് മാസം 7500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക, വെല്‍ഫെയര്‍ ഫണ്ട് ആനുകൂല്യം പുനസ്ഥാപിക്കുക, ദേശീയ മിനിമം കൂലി നടപ്പിലാക്കുക, 10 കിലോ വീതം ഭക്ഷ്യധാന്യം ആറ് മാസക്കാലം വിതരണം ചെയ്യുക, ബീഡി - സിഗാര്‍ നിയമം റദ്ദാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കാസര്‍കോട് താലൂക്ക് ബീഡി ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ പോസ്റ്റോഫീസ് ധര്‍ണ നടത്തി.
മാസം 7500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക, വെല്‍ഫെയര്‍ ഫണ്ട് ആനുകൂല്യം പുനസ്ഥാപിക്കുക; പോസ്റ്റോഫീസ് ധര്‍ണ നടത്തി ബീഡി തൊഴിലാളികള്‍

കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഹേമാവതി അധ്യക്ഷത വഹിച്ചു. കെ.ഭാസ്‌കരന്‍, പി.വി.കുഞ്ഞമ്പു, വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.ലളിത സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ ബി. കുഞ്ഞിക്കണ്ണന്‍, ബോവിക്കാനത്ത് പി ബാലക്യഷ്ണനും പരിപാടി ഉദ്ഘാടനം ചെയ്തു. വി.രാഘവന്‍ സംസാരിച്ചു. കുറ്റിക്കോലില്‍ എന്‍.ടി ലക്ഷ്മിയും, കുണ്ടംകുഴിയില്‍ കെ.മോഹനനും, മേല്‍പറമ്പില്‍ ബി.വൈശാഖും, കോളിയടുക്കത്ത് ഇ.മനോജ് കുമാറും, കൊളത്തൂരില്‍ പ്രശാന്ത് പയറ്റിയാലും, ബദിയടുക്കയില്‍ യൂണിയന്‍ സെക്രട്ടറി എ.നാരായണനും പരിപാടി ഉദ്ഘാടനം ചെയ്തു.


Keywords:  kasaragod, news, Kerala, Employees, Post Office, Dharna, Beedi Employees Post office Dharna conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia