city-gold-ad-for-blogger

ക്ഷേത്ര ഉത്സവത്തിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

പരപ്പ: (www.kasargodvartha.com 25.04.2017) ക്ഷേത്രഉത്സവം നടക്കുന്നതിനിടെ കടന്നല്‍ക്കൂട് ഇളകി നിരവധി പേരെ ആക്രമിച്ചു. ചൊവ്വാഴ്ച രാവിലെ പരപ്പ പ്രതിഭാനഗര്‍ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തിന് സമീപത്താണ് നിരവധി പേര്‍ക്ക് കടന്നല്‍കൂട്ടത്തിന്റെ കുത്തേറ്റത്. പാചകക്കാരന്‍ സുരേന്ദ്രന്‍, പെരുമാള്‍, പി സുരേന്ദ്രന്‍, ഗണേശന്‍, സുനി, ബാലന്‍, തമ്പാന്‍ കെ, ജിത്തു തുടങ്ങിയ നിരവധിപേരാണ് കടന്നലുകളുടെ ആക്രമണത്തിനിരയായത്.

മഠപ്പുരയ്ക്ക് തൊട്ടടുത്ത മരത്തിന്റെ മുകളിലുണ്ടായ കടന്നല്‍ കൂട് കാക്ക കൊത്തി ഇളക്കുകയും കടന്നലുകള്‍ കൂട്ടത്തോടെ വന്ന് പരിസരത്തുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഉത്സവത്തിനെത്തിയവര്‍ അടക്കമുള്ളവര്‍ കടന്നലുകളുടെ ആക്രമണത്തിനിരയായത്. പരിക്കേറ്റവര്‍ എടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടി.

 ക്ഷേത്ര ഉത്സവത്തിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parappa, Kasaragod, Kerala, News, Temple Fest, Bee-Attack, Wounded, Hospitalised.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia