Beach Carnival | തളങ്കര പടിഞ്ഞാറിൽ ഇനി കൗതുക കാഴ്ചകളുടെയും വിനോദ വിസ്മയങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും ഉത്സവകാലം; ബീച് കാർണിവലിനും ഫുഡ് ഫെസ്റ്റിനും വര്‍ണാഭമായ തുടക്കം
Nov 30, 2023, 13:00 IST
കാസർകോട്: (KasargodVartha) തളങ്കര പടിഞ്ഞാറിൽ ഇനി കൗതുക കാഴ്ചകളുടെയും വിനോദ വിസ്മയങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും ഉത്സവകാലം. മലബാർ വാടർ സ്പോർട്സിന്റെ കീഴിൽ ബീച് കാർണിവലിനും ഫുഡ് ഫെസ്റ്റിനും തുടക്കമായി. വിസ്മയ ചെപ്പ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനുവരി 15 വരെ ഒന്നരമാസം നീണ്ടുനിൽക്കുന്ന വിസ്മയ കാഴ്ചകൾക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫുഡ് ഫെസ്റ്റിവലിൽ വിവിധ തരം ഭക്ഷണങ്ങളുടെ വിൽപനയും ബീച് കാർണിവലിൽ കൊളമ്പസ്, ജയ്ന്റ് വീൽ, ബ്രേക് ഡാൻസ്, ഡ്രാഗൺ ട്രെയിൻ, കിഡ്സ് ട്രെയിൻ, കിഡ്സ് - ഫാമിലി ഗെയിംസ് എന്നിവയും വാടർ സ്പോർട്സിൽ സ്പീഡ് ബോട്, പെഡൽ ബോട്, കയാകിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കേന്ദ്ര സർകാരിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ ഭക്ഷണ തെരുവ് പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ് സർടിഫികറ്റ് നേടിയത് തളങ്കര പടിഞ്ഞാർ മലബാർ വാടർ സ്പോർട്സ് ഫുഡ് കോർടാണ് എന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരം നാല് മണി മുതൽ രാത്രി 9.30 വരെയാണ് പ്രവർത്തന സമയം.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ യഹ്‌യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ടി എ ശാഫി സ്വാഗതം പറഞ്ഞു. കെ എം ബശീർ, ഖാലിദ് പച്ചക്കാട്,
സുമയ്യ മൊയ്തീൻ, അബ്ദുൽ മുജീബ്, റിയാസ് ചുള്ളിക്കോട്, എച് എം ഡി മുഹമ്മദ്, ഫൈസൽ പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു. മാനജിംഗ് ഡയറക്ടർ ഹംസ കോളിയാട്, ഡയറക്ടർമാരായ റിയാസ് പടിഞ്ഞാർ, റശീദ് ഉമർ, അബൂ യാസർ കെ പി എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടക്കുന്നത്.