city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും സെഞ്ച്വറി ക്യാംപ്; രക്തദാനത്തിൽ കളം നിറഞ്ഞ് ബി ഡി കെ

കാസർകോട്: (www.kasargodvartha.com 19.09.2021) തുടർചയായി സെഞ്ച്വറി അടിച്ച് മുന്നേറുകയാണ് ബ്ലഡ് ഡോണേർസ് കേരള (ബി ഡി കെ). ഏതെങ്കിലുമൊരു ക്രികെറ്റ് മത്സരമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. അതിലും വലിയ മറ്റൊരു മാരതോണിലാണ് ബി ഡി കെ. അനേകം ജീവനുകൾ രക്ഷിക്കാനും നിലനിർത്താനുമുള്ള മാരതോൺ പോരാട്ടം.

  
വീണ്ടും സെഞ്ച്വറി ക്യാംപ്; രക്തദാനത്തിൽ കളം നിറഞ്ഞ് ബി ഡി കെ



ഔട് റീച് ക്യംപുകളിലെ രക്തദാനത്തിൽ ബി ഡി കെ നിരന്തരമായി നൂറിലധികം രക്തദാതാക്കളിൽ നിന്ന് രക്തം ശേഖരിക്കാൻ കാസർകോട് ജില്ലയിലെ രക്ത ബാങ്കുകൾക്ക് സഹായകരമായി പ്രവർത്തിക്കുകയാണ്.

കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കുമായി ചേർന്ന് സെൻട്രൽ സ്പോർടിങ് ഉടുംമ്പുന്തലയുമായി സഹകരിച്ച് ഉടുംമ്പുന്തല ജി എൽ പി സ്‌കൂളിൽ വെച്ച് നടന്ന ക്യാംപിൽ രജിസ്റ്റർ ചെയ്ത 130 ൽ അധികം ദാതാക്കളിൽ നിന്ന് 100 യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു.

  
വീണ്ടും സെഞ്ച്വറി ക്യാംപ്; രക്തദാനത്തിൽ കളം നിറഞ്ഞ് ബി ഡി കെ



കാസർകോട് ജിഎച് രക്ത ബാങ്ക് മെഡികൽ ഓഫീസർ ഡോ. സൗമ്യ നായർ ക്യാംപിന് നേതൃത്വം നൽകി.
തൃക്കരിപ്പൂർ കക്കുന്നം സ്വദേശികളായ സാദിഖലി - എം ടി സുഹ്റ ദമ്പതികളുടെ മക്കളായ മുഹമ്മദ് സഹീദ് റബ്ബാനി, മുഹമ്മദ് സലീം റബ്ബാനി, മുഹമ്മദ് സുഹൈൽ റബ്ബാനി എന്നീ സഹോദരങ്ങൾ ക്യാംപിൽ ഒന്നിച്ചെത്തി രക്തദാനം നടത്തിയതും കൗതുകമായി.

ബ്ലഡ് ഡോണേർസ് കേരളയുടെ സംസ്ഥാന - ജില്ലാ - സോൺ ഭാരവാഹികൾ, ബി ഡി കെ എയ്ഞ്ചൽസ് വിംഗ് പ്രവർത്തകർ എന്നിവരാണ് ക്യാംപ് കോർഡിനേറ്റ് ചെയ്തത്.

തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപെടെ നിരവധി പ്രമുഖ വ്യക്തികൾ ക്യാംപ് സന്ദർശിച്ചു.

കോവിഡ് പ്രതിസന്ധിക്കാലത്തും നൂറ് യൂനിറ്റ് രക്തദാനം നടത്തിയവരെ ബി ഡി കെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.


Keywords: Kasaragod, Kerala, News, Blood Donation, Camp, General-hospital, School, Trikaripur, MLA, COVID-19, Panchayath, BDK organizes blood donation camp.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia