Drinking Water | ബാവിക്കര ജലശുദ്ധീകരണ പ്ലാന്റ് നാടിന് സമർപിച്ചു; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു; കാസര്‍കോട് നഗരസഭയിലെയും ചെമനാട് പഞ്ചായതിലെയും ജനങ്ങൾക്ക് ആശ്വസമാകും
Oct 24, 2023, 14:41 IST
കാസർകോട്: (KasargodVartha) സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 78 ലക്ഷം കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തിനും കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കിവരുന്ന കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വലിയ കുടിവെള്ള ശുദ്ധീകരണശാലയാണിത്. കേരളത്തില്‍ ഓരോ വര്‍ഷത്തിലും ഭൂഗര്‍ഭ ജല നിരക്ക് കുറഞ്ഞുവരികയാണ്. ലോകമെമ്പാടും കോടിക്കണക്കിന് പേര്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ ജലജീവന്‍ മിഷനിലൂടെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതില്‍ നമ്മുടെ രാജ്യത്ത് മുന്‍പന്തിയിലാണ് കേരളം. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് ഗ്രാമീണ മേഖലയിലെ പതിനേഴ് ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു കുടിവെള്ളം ലഭിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷത്തോടെ 38 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വരുന്ന രണ്ട് വര്‍ഷം കൊണ്ട് 78 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി പറഞ്ഞു. ജലജീവന്‍ മിഷന്‍ നടപ്പിലാക്കാന്‍ വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കലക്ടറെയും ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു.
കാഞ്ഞങ്ങാട് പ്രൊജക്റ്റ് ഡിവിഷന്‍ ഓഫീസ് അനുവദിച്ചതായി മന്ത്രി അറിയിച്ചു. സി.എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം എൽ എ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.വി. പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ എം. മാധവന്‍, സി. അശോക് കുമാര്‍, കെ. കുഞ്ഞിരാമന്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, സജി സെബാസ്റ്റ്യന്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രതിനിധി എ. സുധാകരന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി പ്രദീപ് പുറവങ്കര എന്നിവര്‍ സംസാരിച്ചു. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുദീപ് സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീമ സി. ഗോപി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Bavikkara, Chemnad, Drinking Water, Bavikkara water treatment plant inaugurated.
< !- START disable copy paste -->