city-gold-ad-for-blogger

ഉപ്പുവെള്ളത്തിന്റെ നാളുകള്‍ക്ക് വിട; ഇനി ശുദ്ധജലം കുടിക്കാം; കാസര്‍കോട്ടെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയായ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.02.2021) ഏറെ നാളുകളായി ഉപ്പു വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട ജനതക്ക് ശാപമോക്ഷം കിട്ടുന്നു. സ്വപ്ന പദ്ധതിയായ ബാവിക്കര ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ഥ്യമായി. ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

                                                                             

ഉപ്പുവെള്ളത്തിന്റെ നാളുകള്‍ക്ക് വിട; ഇനി ശുദ്ധജലം കുടിക്കാം; കാസര്‍കോട്ടെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയായ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

പയസ്വിനി - കരിച്ചേരി പുഴകളുടെ സംഗമ സ്ഥാനമായ ആലൂര്‍ മുനമ്പത്ത് 35 കോടി ചെലവില്‍ നിര്‍മിച്ച ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയാണ്. 120.4 മീറ്റര്‍ നീളമുള്ള തടയണയില്‍ 4 മീറ്റര്‍ ഉയരത്തില്‍ വരെ 50 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും.  ഇതിന്റെ ഭാഗമായി കരിച്ചേരി പുഴയിലും എരിഞ്ഞി പുഴയിലും 6 കിലോമീറ്റര്‍ വെള്ളം കെട്ടി നില്കുകയും ചെയ്യും. 

നീണ്ട 35 വര്‍ഷത്തോളമായുള്ള ആവശ്യമാണ് യഥാര്‍ഥ്യമാകുന്നത്. കാസര്‍കോട് മുനിസിപാലിറ്റിയിലും മുളിയാര്‍, ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെങ്കള പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മുളിയാര്‍, ബേഡഡുക്ക, പള്ളിക്കര, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷിക ജലസേചന സൗകര്യം ഏര്‍പ്പെടുത്തുന്നതിനുംപദ്ധതി സഹായിക്കും. പ്രദേശവാസികള്‍ വര്‍ഷത്തില്‍ രണ്ടു മാസത്തോളം ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്ന ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ പദ്ധതിയിലൂടെ കഴിയും.

കടല്‍ വെള്ളം കയറുന്നത് തടയുകയും വെള്ളം സംഭരിച്ചു വെക്കുന്നത് മൂലം വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യത്തിന് പരിഹാരമാവുകയും ചെയ്യും. 

രണ്ടു തവണ പണി തുടങ്ങി ഉപേക്ഷിച്ച പദ്ധതിയാണിത്. കരാറുകാര്‍ പിന്മാറുകയായിരുന്നു. ഉദുമ എം എല്‍ എ, കെ കുഞ്ഞിരാമന്റെ ഇടപെടലും പദ്ധതി ദൃതഗതിയില്‍ പൂര്‍ത്തിയാകാന്‍ സഹായകമായി .

ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി. കെ കുഞ്ഞിരാമന്‍ എം എല്‍ എ ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, ബ്ലോക് പഞ്ചായത്ത് അംഗം സെമീമ അന്‍സാരി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം ടിപി നാസര്‍, വി രാജന്‍, സുരേഷ് പുതിയേടത്ത്, ഹരീഷ് ബി നമ്പ്യാര്‍, എ ഗോപിനാഥന്‍ നായര്‍, ഇ കുഞ്ഞിക്കണ്ണന്‍, മുനീര്‍ മുനമ്പം സംസാരിച്ചു. ചെറുകിട ജലസേചനം കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എം കെ മനോജ് റിപോര്‍ട് അവതരിപ്പിച്ചു.

ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ് സ്വാഗതവും എക്‌സിക്യൂടീവ് എഞ്ചിനീയര്‍ പി ടി സഞ്ജീവ് നന്ദിയും പറഞ്ഞു.

Keywords: Salt-water, Kasaragod, Kerala, News, Bavikara, Inauguration, River, E.Chandrashekhar, President, N.A.Nellikunnu, Karicheri, Erinjhippuza, Drinking water, Bavikkara Regulator cum Bridge, the largest freshwater project in Kasaragod district, has been handed over to Nadu.

< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia