കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി മരിച്ചു
Aug 2, 2017, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2017)കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി മരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശിയും മൊഗ്രാല്‍ പുത്തൂരില്‍ താമസക്കാരനുമായ മാരിമുത്തു (29)വാണ് മരിച്ചത്. നല്ലമുത്തു- വിജയ ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ എരിയാല്‍ ദേശീയപാതയില്‍ ചന്ദ്രഗിരി ഗസ്റ്റ്ഹൗസിന് സമീപമാണ് അപകടമുണ്ടായത്.
മാരിമുത്തുവും, ഫഹീമും (24) സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മാരിമുത്തു മരണപ്പെട്ടത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന പള്ളിക്കര ചേറ്റുകണ്ടിലെ മുഹമ്മദ് കുഞ്ഞി (75), ഭാര്യ അനീസ (60), മക്കളായ ഹനീഫ് (40), സുഹറ (36) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജേശ്വരിയാണ് മാരിമുത്തുവിന്റെ ഭാര്യ. ആറു മാസം മുമ്പാണ് കല്യാണം നടന്നത്. ഏക സഹോദരി സുശീല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Bike-Accident, Car-Accident, Barber-worker, Accidental-Death, National highway, Mangaluru, Hospital, Severe Injury.