Bara-at | ബറാഅത് രാവിന്റെ പുണ്യം തേടി വിശ്വാസികൾ; മസ്‌ജിദുകളും വീടുകളും ഭക്തിസാന്ദ്രം
Feb 25, 2024, 20:35 IST
കാസർകോട്: (KasargodVartha) ബറാഅത് രാവിന്റെ പുണ്യം തേടി മസ്‌ജിദുകളും വീടുകളും ഭക്തിസാന്ദ്രമാക്കി ഇസ്ലാം മത വിശ്വാസികൾ. ഹിജ്‌റ കലണ്ടറിലെ ശഅ്ബാൻ മാസം 15ന്റെ രാവാണ് ബറാഅത് രാവ് എന്ന് അറിയപ്പെടുന്നത്. മോചനം എന്നാണ് ഈ അറബി പദത്തിന്റെ അർഥം. നിരവധി ആളുകളെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചിപ്പിക്കുന്ന രാവ് ആയതുകൊണ്ടാണ് ആ പേര് വന്നതെന്നാണ് വിശ്വാസം.
വിശ്വാസികളെ സംബന്ധിച്ച് അനുഗ്രഹങ്ങളും പുണ്യങ്ങളും നന്മകളും പെയ്തിറങ്ങുന്ന രാവാണ് ഇത്.
കാരുണ്യത്തിന്റെ രാവ് എന്നും അനുഗൃഹീത രാവ് എന്നുമെല്ലാം ബറാഅത് രാവ് അറിയപ്പെടാറുണ്ട്. നിസ്കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും അനുബന്ധ പ്രാര്‍ഥനകളില്‍ ഏര്‍പ്പെട്ടും മരണപ്പെട്ട് പോയവരുടെ ഖബറിടങ്ങൾ സന്ദർശിച്ചും വിശ്വാസികൾ ഈ പുണ്യദിനത്തെ കഴിച്ചുകൂട്ടുകയാണ്.
ശഅ്ബാന്‍ 15ന് പകൽ വിശ്വാസികൾ നോമ്പും അനുഷ്ഠിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ വരവേൽക്കാനുള്ള ഒരുക്കം കൂടിയായാണ് റജബ്, ശഅ്ബാൻ മാസങ്ങളെ കാണുന്നത്.