city-gold-ad-for-blogger

Seized | നിരോധിക പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിഴയും ഈടാക്കി

ഉദുമ: (KasargodVartha) ഗ്രാമപഞ്ചായത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളിൽ നിന്നായി 16 കിലോ ഗ്രാമോളം നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും കാരി ബാഗുകളും പഞ്ചായത് തല എൻഫോഴ്‌സ്‌മെന്റ് സക്വാഡ് പിടിച്ചെടുത്തു. നിയമ ലംഘനത്തിന് പിഴയും ഈടാക്കി.
  
Seized | നിരോധിക പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിഴയും ഈടാക്കി

നിരോധിത പ്ലാസ്റ്റിക് അല്ലെങ്കിൽ ഒറ്റത്തവണ ഉപയോഗമുള്ള പേപർ കപുകളും പ്ലേറ്റുകളും മറ്റും വിൽപന നടത്തുന്നത് തടയുന്നതിന് വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും നിയമ ലംഘനത്തിന് പിഴ ചുമത്തുമെന്നും സെക്രടറി വി അനിഷ അറിയിച്ചു.

പരിശോധനയിൽ ജൂനിയർ സൂപ്രണ്ട് പി അജയൻ, ഹെൽത് ഇൻസ്പെക്ടർ ഗോപകുമാർ, ജെ എച് ഐ അഭിലാഷ്, ഉദ്യോഗസ്ഥരായ സീതരാമ കെ, സന്ദീപ് കെ എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Banned plastic products seized.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia