city-gold-ad-for-blogger
Aster MIMS 10/10/2023

Bank Action | കോവിഡിന് ശേഷം വ്യാപാരം തകര്‍ന്നു; വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കിടപ്പാടം പൂട്ടി നോടീസ് പതിച്ചു; 'മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്താന്‍ വസ്ത്രവ്യാപാരിയുടെ ശ്രമം, പൊലീസ് തീപ്പെട്ടി പിടിച്ചു വാങ്ങി'; ആത്മഹത്യ മാത്രമാണ് മുന്നിലെന്ന് കണ്ണീരോടെ ഗംഗാധരന്‍

ചെര്‍ക്കള: (www.kasargodvartha.com) വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കിടപ്പാടം പൂട്ടി സീല്‍ ചെയ്തതതോടെ പെരുവഴിയിലായി വസ്ത്രവ്യാപാരിയും കുടുംബവും. ചെര്‍ക്കള നഗരത്തില്‍ വര്‍ഷങ്ങളായി വസ്ത്ര വ്യാപാരിയായ ഗംഗാധരനാണ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം രൂപയോളമാണ് ഗംഗാധരന് അടയ്ക്കാനുള്ളത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെത്തി വിദ്യാനഗര്‍ ഹൗസിങ് ബോര്‍ഡിലെ വീട് പൂട്ടി നോടീസ് പതിക്കുകയായിരുന്നു. ഗംഗാധരന്‍ മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തീപ്പെട്ടി പിടിച്ചു വാങ്ങുകയായിരുന്നുവെന്നാണ് വിവരം.
         
Bank Action | കോവിഡിന് ശേഷം വ്യാപാരം തകര്‍ന്നു; വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കിടപ്പാടം പൂട്ടി നോടീസ് പതിച്ചു; 'മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്താന്‍ വസ്ത്രവ്യാപാരിയുടെ ശ്രമം, പൊലീസ് തീപ്പെട്ടി പിടിച്ചു വാങ്ങി'; ആത്മഹത്യ മാത്രമാണ് മുന്നിലെന്ന് കണ്ണീരോടെ ഗംഗാധരന്‍

കട വിപുലീകരിക്കുന്നതിനായാണ് സൗത് ഇന്‍ഡ്യന്‍ ബാങ്ക് ചെര്‍ക്കള ശാഖയില്‍ നിന്നും 8,90,000 ഗംഗാധരന്‍ ഓഡി ലോണ്‍ എടുത്തത്. എന്നാല്‍ 2018 മുതല്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ട ഗംഗാധരന്
2019ല്‍ കോവിഡോട് കൂടി വ്യാപാരം തകര്‍ന്നതോടെ മുന്നില്‍ മറ്റ് വഴികളൊന്നുമില്ലാതെയായി. പലിശ മാത്രം അടച്ചിരുന്നുവെങ്കിലും ഒടുവില്‍ അതും മുടങ്ങി. ഒടുവില്‍ 18.5 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് അടയ്ക്കാനുണ്ടായിരുന്നത്. ചര്‍ചകളുടെ അടിസ്ഥാനത്തില്‍ ഇളവ് ചെയ്ത് അത് 12.5 ലക്ഷം രൂപയാക്കി കുറച്ചു. ബാക് അകൗണ്ടില്‍ ഉണ്ടായ ഒരു ലക്ഷം രൂപ കൂടി ബാങ്ക് അധികൃതര്‍ പിന്‍വലിച്ചതോടെ സൗത് ഇന്‍ഡ്യന്‍ ബാങ്കില്‍ 11.5 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുള്ളത്. ഇത് മൂന്നാം തവണയാണ് ജപ്തി നടപടികള്‍ക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും സാവകാശം തേടിയെങ്കിലും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലഭിച്ചില്ലെന്നും ഗംഗാധരന്‍ പറയുന്നു.

ഇന്നത്തെ അവസ്ഥയില്‍ മുന്‍പില്‍ മരണമല്ലാതെ വേറെ ഒരു വഴിയും ഇല്ലെന്ന് ഗംഗാധരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെര്‍ക്കളയില്‍ ഇദ്ദേഹത്തെ സഹായിക്കാനായി ഒരു സമിതി രൂപീകരിച്ചിരുന്നു. പക്ഷേ വേണ്ടത്ര തുക ലഭിച്ചില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സഹായ അഭ്യര്‍ഥനകള്‍ തേടിയെങ്കിലും വേണ്ടത്ര ഗൗരവത്തില്‍ ആരും എടുത്തില്ലെന്ന് ഗംഗാധരന്‍ പറഞ്ഞു. രണ്ട് വിദ്യാര്‍ഥികളായ മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഒരു മകന് ബിരുദ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ പഠനം നടത്താനായില്ല.
           
Bank Action | കോവിഡിന് ശേഷം വ്യാപാരം തകര്‍ന്നു; വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കിടപ്പാടം പൂട്ടി നോടീസ് പതിച്ചു; 'മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്താന്‍ വസ്ത്രവ്യാപാരിയുടെ ശ്രമം, പൊലീസ് തീപ്പെട്ടി പിടിച്ചു വാങ്ങി'; ആത്മഹത്യ മാത്രമാണ് മുന്നിലെന്ന് കണ്ണീരോടെ ഗംഗാധരന്‍

30 വര്‍ഷക്കാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജെനറല്‍ സെക്രടറി ആയിരുന്നു ഗംഗാധരന്‍. വിഷുവും, പെരുന്നാളുമൊക്കെ വരാനിരിക്കെ ആ വ്യാപാരത്തിലൂടെ കുറച്ചൊക്കെ തകര്‍ചയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലിരിക്കെയാണ് ബാങ്കിന്റെ നടപടി നേരിടേണ്ടി വന്നത്. പൊതുജനങ്ങളുടെ സഹായമല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Keywords:  Latest-News, Kerala, Kasaragod, Cherkala, Top-Headlines, Bank Loans, Bank, Merchant, Bank officials locked house after defaulting on loan repayments.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL