city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police raid | വ്യാജ രേഖയുണ്ടാക്കി സംഘടന കൈപിടിയിലൊതുക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപെട്ടവർ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പരാതി; പടന്നയിൽ വ്യാപകമായി പൊലീസ് റെയ്‌ഡ്‌; 'പ്രതികൾ മുങ്ങി'

പടന്ന: (KasargodVartha) സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യസ രംഗത്ത് പ്രവർത്തിച്ച് വന്നിരുന്ന പടന്നയിലെ ഖിദ്മത്‌ ഓർഗനൈസേഷൻ ഓഫ് പടന്ന (KOP) എന്ന സംഘടന വ്യാജ രേഖയുണ്ടാക്കി കൈപിടിയിലൊതുക്കാൻ ശ്രമിച്ചുവെന്ന കേസിൽ ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ പടന്നയിൽ ചന്തേര പൊലീസ് വ്യാപകമായ റെയ്‌ഡ്‌ നടത്തി. ഒമ്പതോളം കേന്ദ്രങ്ങളിലാണ് ചന്തേര ഇൻസ്‌പെക്ടർ കെ മനുരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
  
Police raid | വ്യാജ രേഖയുണ്ടാക്കി സംഘടന കൈപിടിയിലൊതുക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപെട്ടവർ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പരാതി; പടന്നയിൽ വ്യാപകമായി പൊലീസ് റെയ്‌ഡ്‌; 'പ്രതികൾ മുങ്ങി'

പടന്ന ശറഫ് കോളജിന്റെയടക്കം നിയന്ത്രണത്തിലുണ്ടായിരുന്ന സംഘടനയാണ് കോപ്. സംഘടനയുടെ ആസ്തിയും കോടതിയിലുള്ള കേസും അനുകൂലമാക്കാൻ വേണ്ടി കാസർകോട് ജില്ലാ രജിസ്ട്രാർ ഓഫീസിൽ തങ്ങളുടേതാണ് യഥാർഥ സംഘടനയെന്ന് വരുത്തിത്തീർക്കാൻ ഒരു സംഘം വ്യാജ രേഖയുണ്ടാക്കി അപേക്ഷ നൽകിയെന്ന് കാട്ടി സംഘടനയുടെ നിലവിലെ സെക്രടറിയായ ടി പി മുത്വലിബ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് 723/2023 ക്രൈം നമ്പർ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കെ എം സി താജുദ്ദീൻ പ്രസിഡന്റും ബി എസ് മുഹമ്മദ് ശരീഫ് സെക്രടറിയുമായാണ് ജില്ലാ രജിസ്ട്രാർ ഓഫീസർക്ക് അപേക്ഷ നൽകിയതെന്നും മിനുറ്റ്സ് അടക്കം കൃത്രിമമായി ഉണ്ടാക്കിയാണ് സംഘടന കൈപ്പിടിയിലൊതുക്കാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകിയതെന്നുമാണ് ആരോപണം. മറ്റ് 15 പേരെ അംഗങ്ങളാക്കിയാണ് രജിസ്‌ട്രേഷന് ശ്രമിച്ചതെന്നും ടി പി മുത്വലിബ് രജിസ്ട്രാർക്കും ചന്തേര പൊലീസിലും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ രജിസ്ട്രാർ നടത്തിയ പരിശോധനയിൽ ഇവർ നൽകിയ അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തുകയും ചന്തേര പൊലീസിന് ഇതുമായി ബന്ധപ്പെട്ട് റിപോർട് നൽകുകയും ചെയ്തതായി വിവരമുണ്ട്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അപേക്ഷയിൽ പറയുന്ന 15 പേർക്കെതിരെയാണ് അന്വേഷണം നടന്നുവന്നത്. ഇതിൽ ബി എസ് ശരീഫ് അടക്കം അഞ്ച് പേരാണ് ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടിയത്. പാസ്പോർട് കോടതിയിൽ ഹാജരാക്കാനും കേരളം വിട്ട് പോകരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിശ്ചിത ദിവസം പൊലീസിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

എന്നാൽ ഇവർ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി വ്യക്തമാക്കി നിലവിലുള്ള കോപ് ഭാരവാഹികൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇവരെ പിടികൂടാനായി പൊലീസ് പടന്നയിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. അതേസമയം കോടതി മുഖാന്തരം നിലവിലുള്ള ഭാരവാഹികൾക്കെതിരെ എതിർകക്ഷികൾ നൽകിയ പരാതിയിൽ എടുത്ത കേസ് കളവാണെന്ന് ചന്തേര പൊലീസ് കോടതിക്ക് റിപോർട് നൽകിയിട്ടുണ്ട്. കേസിൽ ഉൾപെട്ട ചിലർ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. അതിനിടെ ശറഫ് കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ട കേസും പരാതിയും കോടതിയിലും സർവകലാശാലയിലും നിലവിലുണ്ട്. റെയ്‌ഡ്‌ വിവരം മണത്തറിഞ്ഞതോടെ പ്രതികൾ മുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
  
Police raid | വ്യാജ രേഖയുണ്ടാക്കി സംഘടന കൈപിടിയിലൊതുക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപെട്ടവർ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പരാതി; പടന്നയിൽ വ്യാപകമായി പൊലീസ് റെയ്‌ഡ്‌; 'പ്രതികൾ മുങ്ങി'

Keywords: News, Malayalam-News, Kerala, Kerala-News, Kasargod, Kasaragod-News, Bail violation complaint; Widespread police raid in Padne.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia