വാട്സ്ആപ്പില്‍ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ അവശനായ ബദിയടുക്ക സ്വദേശിയെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു
Aug 13, 2014, 15:45 IST
ബദിയടുക്ക: (www.kasargodvartha.com 13.08.2014) മംഗലാപുരം വെന്റ്ലോക്ക് ആശുപത്രിയില്‍ അവശനിലയില്‍ കഴിയുന്ന ബദിയടുക്ക സ്വദേശിയെ നാട്ടുകാര്‍ വാട്സ്ആപ്പിലെ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞെങ്കിലും വീട്ടുകാരും ബന്ധുക്കളും കയ്യൊഴിഞ്ഞു. ബദിയടുക്ക സ്വദേശി ഇബ്രാഹിമാണ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.
വര്‍ഷങ്ങളായി മംഗലാപുരം ബി.സി. റോഡിലെ അഡ്യാര്‍ കണ്ണൂരിലെ പള്ളി പരിസരത്താണ് ഇബ്രാഹിം കഴിഞ്ഞുകൂടിയിരുന്നത്. കഴിഞ്ഞദിവസം അവശനിലയില്‍കണ്ട ഇബ്രാഹിമിനെ നാട്ടുകാര്‍ ചേര്‍ന്ന് വെന്റ്ലോക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളെ പരിചരിക്കാനും മറ്റുമായി ബന്ധുക്കളെ അന്വേഷിച്ചപ്പോള്‍ ബദിയടുക്കയില്‍ ഭാര്യയും മക്കളും മറ്റു ബന്ധുക്കളുമുണ്ടെന്ന് ഇബ്രാഹിം അറിയിക്കുകയുയാരുന്നു.
ഇബ്രാഹിമിന്റെ ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിലൂടെ ഇബ്രാഹിമിന്റെ ചിത്രവും നാട്ടുകാരില്‍ ഒരാളുടെ ഫോണ്‍ നമ്പറും പുറത്തുവിട്ടിരുന്നു. വാട്സ്ആപ്പില്‍ ചിത്രംകണ്ട് ബദിയടുക്കയിലെ ചിലര്‍ ഇബ്രാഹിമിനെ തിരിച്ചറിയുകയും വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തപ്പോഴാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിമിനെ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നത്. നാട്ടുകാര്‍ മക്കളെയും സമീപിച്ചിരുന്നു. എന്നാല്‍ തങ്ങളെ നോക്കാത്ത പിതാവിനെ പരിചരിക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് മക്കള്‍ നല്കിയതത്രെ.
ബദിയടുക്കയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ പിതൃസഹോദരനാണ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം. നാട്ടുകാര്‍ സമീപിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ ഇതുവരെ ഇദ്ദേഹം തയ്യാറായിട്ടില്ല. നാട്ടുകാര്‍തന്നെ മുന്‍കയ്യെടുത്ത് ഇബ്രാഹിമിനെ പരിചരിക്കാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്.

Keywords: Whatsapp, Patient, Hospital, Treatment, Badiyadukka, Kasaragod, Kerala, Ebrahim, Ibrahim.