city-gold-ad-for-blogger

Treatment | 'ആംബുലൻസ് എത്താൻ 2 മണിക്കൂർ വൈകി, വളരെ പെട്ടെന്ന് വൈദ്യ സഹായം ലഭിച്ചില്ല, അഞ്ച് മനുഷ്യർ കൊല്ലപ്പെട്ടു; എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രിക്ക് കാസർകോട്ടുകാർക്ക് അവകാശമില്ലേ?' ശ്രദ്ധേയമായി കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. ബി ഇഫ്തികാര്‍ അഹ്‌മദിന്റെ കുറിപ്പ്

കാസർകോട്: (www.kasargodvartha.com) ആംബുലൻസ് എത്താൻ രണ്ട് മണിക്കൂർ വൈകിയതിനാലും, വളരെ പെട്ടെന്ന് ലഭിക്കേണ്ടിയിരുന്ന വൈദ്യ സഹായം ലഭിക്കാതിരുന്നതിനാലും ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മനുഷ്യർ കൊല്ലപ്പെട്ടുവെന്ന വാർത്ത ഏറെ വിറയലോടെയാണ് വായിച്ചതെന്ന് കേരള കേന്ദ്ര സർവകലാശാലയിലെ ലെക്ചറർ ഡോ. ബി ഇഫ്തികാര്‍ അഹ്‌മദ്‌. സർകാർ അധീനതയിലുള്ള, എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രിക്ക് ഈ ജില്ലയിലുള്ളവർക്ക് അവകാശമില്ലേയെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു. ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ച സംഭവത്തിലാണ് ഇഫ്തികാര്‍ അഹ്‌മദിന്റെ പ്രതികരണം.

Treatment | 'ആംബുലൻസ് എത്താൻ 2 മണിക്കൂർ വൈകി, വളരെ പെട്ടെന്ന് വൈദ്യ സഹായം ലഭിച്ചില്ല, അഞ്ച് മനുഷ്യർ കൊല്ലപ്പെട്ടു; എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രിക്ക് കാസർകോട്ടുകാർക്ക് അവകാശമില്ലേ?' ശ്രദ്ധേയമായി കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. ബി ഇഫ്തികാര്‍ അഹ്‌മദിന്റെ കുറിപ്പ്

ആരോഗ്യമേഖലയുടെ സ്വകാര്യ കുത്തക കയ്യാളുന്ന മംഗലാപുരം ലോബിയുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഇനിയും എത്ര പതിറ്റാണ്ടുകൾ ഈ പ്രദേശത്തുള്ളവരെ അധികൃതർ വഞ്ചിച്ച് കൊണ്ടിരിക്കും? പഞ്ചനക്ഷത്ര സൗകര്യമുള്ള, വലിയ എയർക്രാഫ്റ്റ് അടക്കം ലാൻഡ് ചെയ്യാൻ സൗകര്യമുള്ള മൂന്ന് ഹെലിപാഡുകളുള്ള, പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ, വർഷങ്ങൾക്ക് മുമ്പ് അനുവദിക്കപ്പെട്ട മെഡികൽ കോളജിന് വേണ്ടി കാംപസിൽ മാറ്റി വെച്ച അമ്പതിലേറെ ഏകറുള്ള ഭൂമിയിൽ എന്ന് പാൽ കാച്ചാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

കാഞ്ഞങ്ങാട് നിന്ന് ഒൻപത് കിലോമീറ്ററും കാസർകോട് ടൗണിൽ നിന്നും 22 കിലോമീറ്ററും ദൂരത്ത് സ്ഥിതി ചെയ്യുന്ന നിർദിഷ്ട മെഡികൽ കോളജ് എൻഡോസൾഫാൻ ഇരകൾക്ക് തണലായിപ്പോകും എന്ന 'ആധി' കൊണ്ടാണോ ഈ ഫയലുകൾക്ക് മുകളിൽ നിങ്ങൾ അടയിരിക്കുന്നതെന്നും അധ്യാപകൻ കുറ്റപ്പെടുത്തി.

ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും കർമം കൊണ്ട് കാസർകോടുകാരനായി എന്ന അപരാധത്തിലാണ് ഈ മനോവേദന പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇഫ്തികാര്‍ അഹ്‌മദ്‌ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

Treatment | 'ആംബുലൻസ് എത്താൻ 2 മണിക്കൂർ വൈകി, വളരെ പെട്ടെന്ന് വൈദ്യ സഹായം ലഭിച്ചില്ല, അഞ്ച് മനുഷ്യർ കൊല്ലപ്പെട്ടു; എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രിക്ക് കാസർകോട്ടുകാർക്ക് അവകാശമില്ലേ?' ശ്രദ്ധേയമായി കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. ബി ഇഫ്തികാര്‍ അഹ്‌മദിന്റെ കുറിപ്പ്

Keywords: News, Kasargod, Kerala, Accident, Badiadka, Pallathadka, Badiadka Accident: Notably Teacher's facebook post.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia