Court Order | പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ മകന് പരീക്ഷയെഴുതാന്‍ കോടതി അനുമതി
Apr 14, 2023, 11:00 IST
രാജപുരം: (www.kasargodvartha.com) പാണത്തൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിൽ കഴിയുന്ന മകന് പരീക്ഷയെഴുതാന്‍ കോടതിയുടെ അനുമതി. പാണത്തൂര്‍ പുത്തൂരടുക്കത്തെ ബാബു (54)വിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് സബിനി (19) നാണ് പരീക്ഷയെഴുതാന്‍ കാസര്‍കോട് ജില്ലാ കോടതി അനുമതി നല്‍കിയത്.
നിലവില്‍ സബിന്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാബുവിനെ പുത്തൂരടുക്കത്തെ വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവില്‍ മകന് സബിനും, മാതാവ് സീമന്തിനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് രാജപുരം പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രണ്ടുപേരെയും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തിരുന്നത്. സബിന്‍ കാസര്‍കോട് ഗവ. കോളജിലെ രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിയാണ്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസം പരീക്ഷയെഴുതാന്‍ വേണ്ട സംവിധാനമൊരുക്കണമെന്ന് ജില്ലാ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പരീക്ഷയെഴുതിയ ശേഷം ജയിലിലേക്ക് മടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Rajapuram, Murder Case, Court, Remand, Exam, Student, Govt. College, Babu murder case: court allowed accused to appear for exam.
< !- START disable copy paste -->