Found Dead | ബി എഡ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Nov 8, 2023, 11:27 IST
പെർള: (KasargodVartha) ബി എഡ് വിദ്യാർഥിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ പെർള ഷേണി പദ്യാന ഹൗസിലെ സിൽവർ സ്റ്റാർ ക്രാസ്റ്റ - നതാലിയ ഡിസൂസ ദമ്പതികളുടെ മകൻ ഐവാൻ ക്രാസ്റ്റ (23) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് കരുതുന്നു.
Keywords: Death, Hospital, Police, Student, Collage, Dead Body, Badiadka, Perla, Kasaragod, Manglore, B Ed student found dead in well.
< !- START disable copy paste -->
മംഗ്ളൂറിൽ ബി എഡ് വിദ്യാർഥിയായ ഐവാൻ ഉള്ളാൾ ഭാരത് കോളജിൽ കോഴ്സിന്റെ ഭാഗമായുള്ള ട്രെയിനിങിൽ പങ്കെടുത്ത് വരികയായിരുന്നു. രാവിലെ ചായ പോലും കഴിക്കാതെയാണ് സ്ഥിരമായി എഴുന്നേറ്റ് കോളജിലേക്ക് പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്ചയും ഇതേ രീതിയിൽ പോയതായിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്.
രാത്രി വൈകീട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ വീട്ടുകാർ അന്വേഷിക്കുന്നതിനിടയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിൽ അധ്യാപിക ഐവാൻ കോളജിൽ വന്നിരുന്നില്ലെന്ന് വിളിച്ചു പറഞ്ഞതായും വിവരമുണ്ട്. ഫയർഫോഴ്സെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. സഹോദരൻ മെൽവിൻ ക്രാസ്റ്റ.