Golden Jubilee | 50 വർഷം പിന്നിട്ട് മുന്നാട് അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയം; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ 1ന് തുടക്കമാവും
Mar 30, 2023, 19:51 IST
കാസർകോട്: (www.kasargodvartha.com) മുന്നാട് അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾ ഡിസംബർ 31ന് അവസാനിക്കും. സാംസ്‌കാരിക സമ്മേളനം, തലമുറ സംഗമം, വോളിമേള, കലാ കായികോത്സവങ്ങൾ, യുവജന സംഗമം, വനിതോത്സവം, മുന്നാട് ഫെസ്‌റ്റ്, ചരിത്രയാത്ര തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
മുൻ എംഎൽഎ പി രാഘവൻ മുൻകൈ എടുത്താണ് വായനശാല ആരംഭിച്ചത്. 1970 ലായിരുന്നു രൂപീകരണം. അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന് ശേഷം 1973ൽ അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയം എന്നുപേരിട്ടു. എം അനന്തൻ സെക്രടറിയായും കെ കുഞ്ഞികൃഷ്‌ണൻ പ്രസിഡന്റുമായാണ് പ്രവർത്തനം തുടങ്ങിയത്. 1998ൽ ലൈബ്രറി കൗൺസിൽ അഫിലിയേഷൻ ലഭിച്ചു. എല്ലാവർഷവും ഒരാഴ്‌ച നീളുന്ന വോളി ടൂർണമെന്റും സംഘടിപ്പിക്കാറുണ്ട്. 15 ലക്ഷം മൂല്യമുള്ള പതിനായിരം പുസ്‌തകമാണ് ഇവിടെയുള്ളത്. രണ്ടായിരത്തോളം അംഗങ്ങളുമുണ്ട്. നിലവിൽ എ ഗ്രേഡ് ലൈബ്രറിയാണ്.
ഏപ്രിൽ ഒന്നിന് വൈകീട്ട് ആറിന് മുന്നാട് ടൗണിൽ പി രാഘവൻ നഗറിൽ ഗ്രന്ഥാലോകം എഡിറ്റർ പിവികെ പനയാൽ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികളും ‘പൊട്ടനും പൊട്ടത്തീം’ നാടകവും അരങ്ങേറും. രാത്രി ഒമ്പതിന് മിയാമൽഹാർ ക്ലാസിക്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം അനന്തൻ, ജെനറൽ കൺവീനർ ഇ രാഘവൻ, ഗ്രന്ഥാലയം പ്രസിഡന്റ് കെ പ്രജിത, സെക്രടറി ഇ മോഹനൻ, സുരേഷ് പയ്യങ്ങാനം എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasaragod, Press meet, Library, Celebration, Anniversary, Munnad, Art-Fest, Festival, Kerala, Azheekodan Memorial Library Golden Jubilee celebrations will begin on April 1.