city-gold-ad-for-blogger

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: (www.kasargodvartha.com 15.01.2022) ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച പുലര്‍ചെ 3.30 മണിക്കാണ് മിനി ബസ് ളാഹ വലിയ വളവില്‍ അപകടത്തില്‍ പെട്ടത്.

15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 10 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡികല്‍ കോളജിലും ഏഴുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്

Keywords:  Pathanamthitta, News, Kerala, Top-Headlines, Accident, Injured, Hospital, Medical College, Ayyappa devotees' minibus overturns; 10 injured

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia