city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Anniversary | ആഇശ മെമോറിയൽ ഡയാലിസിസ് സെൻ്റർ മൂന്നാം വാർഷികാഘോഷം 18ന്

കാസർകോട്: (KasargodVartha) ഡയാലിസിസിന് വിധേയരാകുന്നവർക്കായി സൗജന്യമായി ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സീതാംഗോളിയിൽ ആരംഭിച്ച ആഇശ മെമോറിയൽ ഡയാലിസിസ് സെൻ്ററിൻ്റെ മൂന്നാം വാർഷികാഘോഷം ജനുവരി 18ന് 10 മണിക്ക് സീതാംഗോളി എബി ഹോളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Anniversary | ആഇശ മെമോറിയൽ ഡയാലിസിസ് സെൻ്റർ മൂന്നാം വാർഷികാഘോഷം 18ന്

ഹാദി തങ്ങൾ മൊഗ്രാൽ പതാക ഉയർത്തും. അക്ബറലി മൗലവി പ്രഭാഷണം നടത്തും. വാർഷികാഘോഷ സംഗമവും ആദരിക്കൽ ചടങ്ങും പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മുണ്ട്യത്തടുക്ക അധ്യക്ഷത വഹിക്കും. ഡയാലിസിസ് സെൻ്റർ സ്ഥാപകനും, ട്രസ്റ്റ് ചെയർമാനുമായ അബ്ദുർ റഹ് മാൻ ഔഫ് കസബിനെ ആദരിക്കും.

ഡോക്യുമെൻ്ററി, ബുള്ളറ്റിൻ എകെഎം അശ്റഫ് എംഎൽഎ പുറത്തിറക്കും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹംദുല്ല തങ്ങൾ റിപോർട് അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഇബ്രാഹിം മുണ്ട്യത്തടുക്ക, കെ പി മുനീർ, മജീദ് കൽക്കത്ത, ശാഫി ഹാജി, ഖമറുദ്ദീൻ പജ്ജാട,സിദ്ദീഖ് ഗുണാജെ എന്നിവർ സംബന്ധിച്ചു.

Keywords: News, News-Malayalam-News, Kasargod, Kasaragod-News , Kerala, Kerala-News, Ibrahim Mundyathadka, Seethangoli, Anniversary,  Aysha Memorial Dialysis Center 3rd Anniversary Celebration on 18.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia